gulf
പെരുന്നാള്‍ ഇശലുകള്‍ക്ക് വീണ്ടും അരങ്ങൊരുങ്ങുന്നു
ബലിപെരുന്നാള്‍ അടുത്തെത്തിയതോടെ നാട്ടില്‍ നിന്നുള്ള പ്രമുഖരുടെ സംഗീത പരിപാടികള്‍ക്ക് ഗള്‍ഫ് നാടുകളില്‍ തിരക്കിട്ട പ്രവര്‍ത്തനങ്ങളാണ് സംഘാടകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

അബുദാബി: പെരുന്നാള്‍ ഇശലുകള്‍ക്ക് ഗള്‍ഫ് നാടുകളില്‍ വീണ്ടും അരങ്ങൊരുങ്ങുന്നു.
പ്രവാസി മനസ്സുകളില്‍ ആനന്ദത്തിന്റെ തിരമാലയായി കടന്നുവരുന്ന പെരുന്നാള്‍ ആഘോഷങ്ങളില്‍ പ്രധാനം മാപ്പിള സംഗീത രാവുകള്‍ തന്നെയാണ്.
ബലിപെരുന്നാള്‍ അടുത്തെത്തിയതോടെ നാട്ടില്‍ നിന്നുള്ള പ്രമുഖരുടെ സംഗീത പരിപാടികള്‍ക്ക് ഗള്‍ഫ് നാടുകളില്‍ തിരക്കിട്ട പ്രവര്‍ത്തനങ്ങളാണ് സംഘാടകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ബലിപെരുന്നാള്‍ മൂന്നാം ദിനത്തില്‍ അലിഫ് മീഡിയ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഒരുക്കുന്ന ആസിഫ് കാപ്പാട്, അക്ബര്‍ഷാ, സജീര്‍ കൊപ്പം, സുറുമി വയനാട്, അസ്മ കൂട്ടായി എന്നിവര്‍ നയിക്കുന്ന പെരുന്നാള്‍ നിലാവ് പരിപാടിയുടെ ബ്രേഷര്‍ പ്രകാശനം ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി, നെല്ലറ എം.ഡി ഷംസുദ്ധീന് നെല്ലറ, എല്‍എല്‍എച്ച് ഹോസ്പിറ്റല്‍ മാര്‍ക്കറ്റിങ്ങ് ഹെഡ് നിര്‍മ്മല്‍, ഫൈസല്‍ മലബാര്‍ ഗോള്‍ഡ്, എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു.
ഇസ്ലാമിക് സെന്റര്‍ സെക്രട്ടറി അബ്ദുല്‍ സലാം, അലിഫ് മീഡിയ എം.ഡി മുഹമ്മദാലി, ബഷീര്‍ ചങ്ങരംകുളം, നൗഷാദ് യൂസഫ്, മുഹമ്മദ് പുറത്തൂര്‍, ഫൈസല്‍ മരക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
gulf
ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം; 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു
. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്.

ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ച് 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്. പുലര്‍ച്ചയോടെയാണ് ഭൂരിഭാഗം ഹാജിമാരും മിനായിലെത്തിയത്. നാളെയാണ് അറഫാ സംഗമം. ഇതിനായി ഇന്ന് രാത്രി മുതല്‍ ഹാജിമാര്‍ നീങ്ങിത്തുടങ്ങും.
ഇന്ന് പകലും രാത്രിയും ഹാജിമാര്‍ മിനായില്‍ പ്രാര്‍ഥനകളുമായി കഴിഞ്ഞു കൂടും. യൗമുല്‍ തര്‍വിയ അതായത് ഹജ്ജിന്റെ പ്രധാനമേറിയ കര്‍മങ്ങളിലേക്കുള്ള മുന്നൊരുക്കമാണ് ഇന്ന്. അതിനാല്‍ രാത്രിയിയോടെ മുഴുവന്‍ ഹാജിമാരും മിനായിലെത്തും.
നാളെയാണ് ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ഇന്ന് രാത്രി മുതല്‍ നാളെ സൂര്യാസ്തമയം വരെ അറഫയില്‍ തങ്ങണം. പിന്നീട് മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് മിനായിലേക്ക് തിരികെയെത്തും. കല്ലേറ് കര്‍മം, ഹജ്ജിന്റെ ത്വവാഫ്, ബലി കര്‍മം എന്നിവ പൂര്‍ത്തിയാക്കിയാല്‍ തീര്ഥാടകന് ഹജ്ജിന് അര്‍ധവിരാമം കുറിക്കാം. കനത്ത സുരക്ഷയിലാണ് ഇത്തവണത്തെ ഹജ്ജ് കാലം.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala3 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
kerala3 days ago
ബലിപെരുന്നാൾ അവധി ഒരു ദിവസം മാത്രം; സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റി
-
kerala23 hours ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
kerala23 hours ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
More1 day ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്