Connect with us

kerala

ആഭിചാരവും മന്ത്രവാദവും നിരോധിക്കാന്‍ നിയമം നിര്‍മ്മിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

Published

on

സംസ്ഥാനത്ത് ആഭിചാരവും മന്ത്രവാദവും നിരോധിക്കാന്‍ നിയമം നിര്‍മ്മിക്കില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നിലപാട് അറിയിച്ചത്. നിയമ നിര്‍മ്മാണം വേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചുവെന്നും സര്‍ക്കാര്‍ അറിയിച്ചു.

2019ലെ ജസ്റ്റിസ് കെ ടി തോമസ് കമ്മിഷന്റെ ശുപാര്‍ശയും നടപ്പാക്കില്ല. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വിശദമായ സത്യവാങ്മൂലം മൂന്നാഴ്ചയ്ക്കകം നല്‍കാന്‍ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

kerala

ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ജനങ്ങളെ എങ്ങനെ ബാധിക്കും?

Published

on

ജുലൈ എട്ടിന് സ്വകാര്യ ബസ് പണിമുടക്ക്, ഒന്‍പതാം തീയതി ദേശീയ പണിമുടക്ക് എന്നിങ്ങനെ രണ്ട് പണിമുടക്കുകളാണ് ഈയാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍, രണ്ട് പണിമുടക്കുകളും ജനജീവിതം താറുമാറാക്കുമോ എന്ന ആശങ്ക ശക്തമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെയാണ് സംയുക്ത ട്രേഡ് യൂണിയന്‍ ബുധനാഴ്ച ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ലേബര്‍ നിയമം പരിഷ്‌കരിക്കുക, മിനിമം വേതനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സമരം നടത്തുന്നത്.

അതേസമയം, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചൊവ്വാഴ്ച സ്വകാര്യ ബസ് അസോസിയേഷനും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടാം തീയതി സൂചനാ പണിമുടക്കും ഇരുപത്തിരണ്ടാം തീയതി മുതല്‍ അനിശ്ചിതകാല സമരവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് അമ്പത് ശതമാനമാക്കണമെന്ന ജസ്റ്റിസ് രമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പണിമുടക്ക്.

രണ്ട് പണിമുടക്കുകളും ജനജീവിതത്തെ എപ്രകാരമാകും ബാധിക്കുകയെന്ന ആശങ്കയിലാണ് ജനങ്ങള്‍. ഒമ്പതാം തീയതിയിലെ ദേശീയപണിമുടക്ക് കേരളത്തെ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ല. ഭാഗികമായിരിക്കും പണിമുടക്ക്.

 

Continue Reading

GULF

ഹജ്ജ് സേവനത്തില്‍ സജീവ സാന്നിധ്യമായി ‘ഐവ’ വളണ്ടിയർമാർ

Published

on

ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന അല്ലാഹുവിൻറെ അതിഥികൾക്ക് സേവനം നൽകുവാനായി ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐവ) വളണ്ടിയര്‍മാർ സജീവമായി രംഗത്തിറങ്ങി.

ഹജ്ജ് മന്ത്രാലയത്തിന്റെ ശക്തമായ നിയന്ത്രണം ഉള്ളതിനാൽ ഈ വര്‍ഷം അസീസിയ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. ഇന്ത്യൻ ഹജ്ജ് മിഷന്റെ കീഴിലുള്ള മെഡിക്കൽ സെൻററുകൾ, പ്രധാന ബസ് സ്റ്റേഷനുകൾ, ഹാജിമാരുടെ താമസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് വളണ്ടിയർമാർ വിവിധ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയത്.

അസീസിയയിലെയും മറ്റുമുള്ള മെഡിക്കൽ സെൻററുകളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളായ ഹാജിമാരെ അറഫാ ദിനത്തിൽ ഇഹ്റാം ചെയ്യിപ്പിച്ച് കൃത്യ സമയത്ത് അറഫയിലേക്ക് എത്തിക്കാനും അവശരായ രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തി കൊടുക്കുന്നതിലും ഐവ വളണ്ടിയർമാർ രാപകല്‍ ഭേദമന്യേ സജീവമായി രംഗത്തിറങ്ങിയിരുന്നു.

കഞ്ഞി, പഴങ്ങൾ, പച്ചക്കറികൾ, ശീതള പാനീയങ്ങൾ, അത്യാവശ്യക്കാർക്ക് ചെരിപ്പ്, കുട തുടങ്ങിയവയും സൗജന്യമായി വിതരണം ചെയ്തു. രോഗികളായ ഹാജിമാരെ പ്രദേശത്തെ പ്രധാന ആശുപത്രികളില്‍ എത്തിക്കുന്നതിനും വീല്‍ചെയറില്‍ ഹറമിലേക്ക് കൊണ്ടുപോകാനും വളണ്ടിയര്‍മാര്‍ സന്നദ്ധരായി.

മക്ക അസീസിയയിൽ ചേർന്ന അനുമോദന പരിപാടിയിൽ വളണ്ടിയർമാർ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും അടുത്തവർഷം നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചചെയ്യുകയും ചെയ്തു

ഫദൽ ചേളാരി,സാലിഹ് പഴകുളം,ശരീഫ് കുഞ്ഞു കോട്ടയം, ഷബീർ അലി പുത്തനത്താണി, ഷെഫീഖ് കോട്ടയം, ഷാലിഹ് ചങ്ങനാശേരി,ശിഹാബ് പട്ടാമ്പി,യാസർ കണ്ണനല്ലൂർ, ഫദുൽ വടക്കാങ്ങര, ശുഹൈബ് പഴകുളം, റാഷിദ് തിരുവനന്തപുരം എന്നിവർ അഭിപ്രായങ്ങള്‍ പങ്കുവെച്ചു.


ജിദ്ദ ഐവ നേതാക്കളായ സലാഹ് കാരാടൻ, നാസർ ചാവക്കാട് , റിസ്വാൻ അലി, അൻവർ വടക്കാങ്ങര, ഫൈസൽ അരിപ്ര എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

ഹാരിസ് കണ്ണീപ്പൊയിൽ അധ്യക്ഷത വഹിച്ചു ഷൈൻ വെമ്പായം സ്വാഗതം പറഞ്ഞു. അബൂബക്കർ വടക്കാങ്ങര ഖിറാഅത്ത് നടത്തി.

Continue Reading

kerala

കനത്ത മഴ: ഹെലികോപ്റ്റര്‍ ഇറക്കാനായില്ല; ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം മുടങ്ങി

കാലാവസ്ഥ അനുകൂലമായാൽ തിരിച്ചുവന്നേക്കും

Published

on

കനത്ത മഴയെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിന്റെ ഗുരുവായൂർ സന്ദർശനം തടസപ്പെട്ടു. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറക്കാനായില്ല.തുടർന്ന് ഉപരാഷ്ട്രപതി മടങ്ങി. കാലാവസ്ഥ അനുകൂലമായാൽ തിരിച്ചുവന്നേക്കും. കൊച്ചിയിലെ പരിപാടികൾക്ക് ശേഷം ഗുരുവായൂർ എത്തുമെന്നാണ് വിവരം.

രാവിലെ 9 നും 9:30 നും ഇടയിലാണ് ഉപരാഷ്ട്രപതിയുടെ ദർശനം നിശ്ചയിച്ചിരുന്നത്. ക്ഷേത്ര പരിസരത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ മുന്നൊരുക്കത്തിന്‍റെ ഭാഗമായി രാവിലെ 8 മണി മുതൽ 10 വരെ വിവാഹം, ചോറൂണ്, ക്ഷേത്ര ദർശനം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കൂടാതെ തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകൾ തുറക്കാൻ പാടില്ലെന്നും അറിയിപ്പുണ്ടായിരുന്നു. രണ്ടു ദിവസത്തെ സന്ദർശനത്തിനായിട്ടാണ് ഉപോരാഷ്ട്രപതി കേരളത്തിലെത്തിയത്.

ഉപരാഷ്ട്രപതി ഇന്നലെയാണ് കൊച്ചിയിലെത്തിയത്. കൊച്ചി വിമാനത്താവളത്തിൽ എത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്.

Continue Reading

Trending