india

യുവാവ് ജീവനൊടുക്കി; ബിജെപി എംപിക്കെതിരെ ആത്മഹത്യ കുറിപ്പ്

By webdesk18

August 07, 2025

ചിക്കബെല്ലാപൂര്‍ ജില്ലാ പഞ്ചായത്ത് ചീഫ് അക്കൗണ്ടന്റിന്റെ ഡ്രൈവര്‍ ജീവനൊടുക്കി. ബിജെപി എംപി ഡോ. കെ. സുധാകറും അനുയായികളുമാണ് തന്റെ മരണത്തിന് പിന്നിലെന്ന് ആരോപിച്ചാണ് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെ.ബാബു (33) ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് വളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ചത്.

സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പ്രദേശം പരിശോധിച്ചപ്പോള്‍ ബാബുവിന്റെ മരണക്കുറിപ്പ് കണ്ടെത്തി. ‘സുധാകര്‍ സംസ്ഥാന മന്ത്രിയായിരുന്ന കാലത്ത് നാഗേഷും മഞ്ജുനാഥും എനിക്ക് സ്ഥിരമായ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ അതിന് 40 ലക്ഷം രൂപ നല്‍കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. എന്റെ കൈവശമുള്ള എല്ലാ പണത്തിനും പുറമേ, 25 ലക്ഷം രൂപ വായ്പയെടുത്ത് അവര്‍ക്ക് പണം നല്‍കി. എന്നാല്‍ നാഗേഷും മഞ്ജുനാഥും എനിക്ക് ജോലി തന്നില്ല,’ എന്ന് യുവാവ് കുറിപ്പില്‍ പറയുന്നു.