തിരുവനന്തപുരം: സംസ്ഥാനത്തെ തിയറ്ററുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും. സെകന്റ് ഷോകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. തിയറ്റര്‍ ഉടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

തിയറ്റര്‍ തുറക്കുന്നതോടെ ആദ്യമെത്തുന്ന പ്രധാന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കുറുപ്പ്’ ആണ്. നവംബര്‍ 12നാണ് സിനിമ റിലീസ് ചെയ്യുന്നത്. നേരത്തെ ഒടിടി റിലീസിനാണ് തീരുമാനിച്ചിരുന്നതെങ്കിലും തിയറ്ററുകള്‍ തുറക്കാന്‍ അനുമതിയായതോടെ മാറ്റുകയായിരുന്നു.

മൊത്തം സീറ്റിന്റെ പകുതി പേരെയാണ് തിയറ്ററുകളില്‍അനുവദിക്കുക.