Video Stories

വാഹനങ്ങളുടെ എന്‍ജിന്‍ ഭാഗങ്ങളും ബാറ്ററികളുമായി മുന്‍ സൈനികന്‍ പിടിയില്‍

By webdesk13

April 18, 2023

വിവിധ വാഹനങ്ങളുടെ എന്‍ജിന്‍ ഭാഗങ്ങളും ബാറ്ററികളുമായി മോഷണക്കേസുകളിലെ പ്രതിയായ മുന്‍ സൈനികന്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ ഇരമല്ലിക്കര ഓതറേത്ത് വീട്ടില്‍ സുജേഷ് കുമാറിനെ(42) യാണ് കോട്ടയം വെസ്റ്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് കുമാര്‍ അറസ്റ്റു ചെയ്തത്.

കോട്ടയം നഗരത്തില്‍ രാത്രി വാഹന പരിശോധനക്കിടെ സംശയകരമായ നിലയില്‍ കണ്ടെതിനെത്തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ വാഹന പാര്‍ട്‌സുകള്‍ മോഷ്ടിച്ചെടുത്തതാണെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിക്കുകയായിരുന്നു. നേരത്തെപട്ടാളത്തില്‍ ജോലിചെയ്തിരുന്ന ഇയാളെ സേനയില്‍ നിന്ന് പുറത്താക്കിയതോടെ മോഷണം തുടങ്ങുകയായിരുന്നു.

മോഷ്ടാക്കളുടെ ഇടയില്‍ ഇയാള്‍ പട്ടാളം സുജേഷ് എന്ന പേരിലാണ് അറിപ്പെട്ടിരുന്നത്. പത്തോളം സ്‌റ്റേഷനുകളില്‍ മോഷണക്കേസുകള്‍ നിലവിണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.