X

ബി.ജെ.പിയുമായി ബന്ധമുണ്ടാക്കുന്നതില്‍ തെറ്റില്ല; ക്ലിമ്മിസ് ബാവ

ബിജെപിയുമായി ബന്ധമുണ്ടാക്കുന്നതില്‍ തെറ്റൊന്നും കാണുന്നില്ല എന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാത്തോലിക്കാ ബാവ. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സീറോ മലബാര്‍ സഭയ്ക്ക് തൊട്ടുകൂടായ്മ ഇല്ല. വടക്കന്‍ സംസ്ഥാനങ്ങളില്‍ പള്ളികള്‍ക്ക് നേരെ ചില ആക്രമ സംഭവങ്ങള്‍ നടക്കുന്നുണ്ട് അതിന്റെ പേരില്‍ ബിജെപിയെ അകറ്റി നിര്‍ത്തേണ്ടതില്ല. ജനസംഘത്തിന് 2 എംപിമാര്‍ മാത്രം ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. അവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. സഭ എന്താണെന്നും എന്തൊക്കെ പ്രവര്‍ത്തികളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഭരണാധികാരികളെ അറിയിക്കേണ്ടതുണ്ട്.അതുകൊണ്ടുതന്നെ ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തേണ്ടത് ആവശ്യമാണ് അദ്ദേഹം വ്യക്തമാക്കി.

സഭയ്ക്ക് ആരോടും തൊട്ടുകൂടായ്മ ഇല്ല, സമൂഹത്തിന് വേണ്ടി നല്ലത് ആര് ചെയ്താലും അത് അംഗീകരിക്കണം. അതില്‍ പിണറായി വിജയനെന്നോ ഉമ്മന്‍ ചാണ്ടിയെന്നോ നരേന്ദ്ര മോദിയെന്നോ വ്യത്യാസമില്ല. നമ്മുടെ എല്ലാം പൂര്‍വികര്‍ ഹിന്ദുക്കള്‍ ആണെന്നത് ചരിത്ര വസ്തുതയാണ്. ഇവിടെയുള്ളത് ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ ആണെന്നും അവര്‍ സൗഹൃദപരമായി ജീവിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

webdesk11: