kerala

തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കി

By webdesk15

March 18, 2023

തിരുവനന്തപുരം പേടികുളത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാരേറ്റ് പേടികുളം പവിഴം വീട്ടിൽ റിട്ടയർ സർക്കാർ ഉദ്യോഗസ്ഥനായ രാജേന്ദ്രൻ (65), ഭാര്യ ശശികല (57) എന്നിവരാണ് മരിച്ചത്.കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നും ഭാര്യയയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ ജീവനൊടുക്കിയെന്നുമാണ് പോലീസ് കരുതുന്നത്.