Connect with us

kerala

ഈ ഇരട്ടത്താപ്പ് ലജ്ജാകരം

ഈ പശ്ചാത്തലത്തിലാണ് നീതിപീഠത്തിന്റെ ഭാഗത്തുനിന്നുള്ള കര്‍ശന മുന്നറിയിപ്പ് സര്‍ക്കാറിനുമേലുണ്ടായിരിക്കുന്നത്.

Published

on

പ്രതിഷേധ സമരങ്ങളോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ ലജ്ജാകരമായ ഇരട്ടത്താപ്പിനെ ഹൈക്കോടതി തുറന്നു കാണിച്ചിരിക്കുകയാണ്. സ്വന്തക്കാര്‍ക്ക് സമരത്തിന്റെ പേരില്‍ എന്തു ആഭാസവുമാകാമെന്നും എന്നാല്‍ സാധാരണക്കാരുടെ ന്യായമായ പ്രതിഷേധങ്ങള്‍പോലും വകവെച്ചുനല്‍കാന്‍ തയാറല്ലെന്നുമുള്ള സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. നിയമവും നീതിയും തങ്ങള്‍ക്കനുകൂലമാണെങ്കില്‍ മാത്രം അനുസരിക്കുമെന്നും അല്ലാത്തപക്ഷം അവയുടെ സ്ഥാനം ചവറ്റു കൊട്ടയിലായിരിക്കുമെന്നുള്ള നില ഒരു ഭരണകൂടം തന്നെ കൈക്കൊള്ളുമ്പോള്‍ ആ പ്രദേശത്തെ ക്രമസമാധാന നില എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതിന്റെ നിദര്‍ശനമാണ് സംസ്ഥാനത്തിന്റെ ഇന്നത്തെ കുത്തഴിഞ്ഞ അവസ്ഥാ വിശേഷം.

ഈ പശ്ചാത്തലത്തിലാണ് നീതിപീഠത്തിന്റെ ഭാഗത്തുനിന്നുള്ള കര്‍ശന മുന്നറിയിപ്പ് സര്‍ക്കാറിനുമേലുണ്ടായിരിക്കുന്നത്. റോഡു തടഞ്ഞുള്ള പ്രതിഷേധങ്ങളോടും സമ്മേളനങ്ങളോടും സര്‍ക്കാറിന് ഇരട്ട സമീപനമോയെന്ന് ചോദിച്ച കോടതി വഞ്ചിയൂരിലടക്കകം കോടതിയലക്ഷ്യമുണ്ടായ സംഭവങ്ങ ളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ചാര്‍ ട്ട് ഒരാഴ്ച്ചക്കം ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയുമാണ്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുന്നില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ കെട്ടിയ ടാര്‍പോളിന്‍ അഴിച്ചുമാറ്റിയ പൊലീസ് കണ്ണൂരില്‍ വഴിതടഞ്ഞ് പന്തല്‍കെ ട്ടി സി.പി.എം നടത്തിയ പ്രതിഷേധത്തില്‍ നടപടിയെടു ക്കാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചിരിക്കുകയാണ്. കണ്ണൂരിലെ പന്തല്‍ നീക്കാന്‍ ശ്രമിച്ചപ്പോള്‍ പാര്‍ട്ടി ഭാരവാഹി തടഞ്ഞുവെന്ന് വിശദീകരിച്ച പൊലീസിനോട് ഇയാള്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്നും കോടതി ആരായുകയുണ്ടായി. ഇത്തരം സംഭവങ്ങളില്‍ മോട്ടോര്‍ വാഹന നിയമത്തിലും പൊതുമുതല്‍ നശിപ്പിക്കല്‍ നിയമത്തിലും ശക്തമായ വ്യവസ്ഥകളുണ്ടെന്നും കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതുകൊണ്ടുമാത്രമായില്ലെന്നും ശക്തമായ തുടര്‍ നടപടികള്‍ ഉണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിരവധി വിശദീകരണങ്ങള്‍ നല്‍കിയെങ്കിലും അതിലെല്ലാം കോടതി അതൃപ്തി രേഖപ്പെടുത്തു കയാണ് ചെയ്തിരിക്കുന്നത്.

വഞ്ചിയൂരിലടക്കം ഗതാഗതം തടസപ്പെടുത്തി യോഗങ്ങള്‍ നടത്തിയത് സംബന്ധിച്ച കോടതിയലക്ഷ്യ ഹരജികള്‍ പരിഗണിക്കവേയാണ് സമരങ്ങളോടുള്ള സമീപനത്തിലെ സര്‍ക്കാറിന്റെ ഇരട്ടത്താപ്പിനെ ഹൈക്കോടതി വിവസ്ത്ര മാക്കിയിരിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ബ്രാഞ്ച് മുതല്‍ സംസ്ഥാനതലം തരെ വിവിധ ഘടകങ്ങ ളുടേതായി നടന്നിട്ടുള്ള സമ്മേളനങ്ങളില്‍ പല ഘട്ടങ്ങളിലും വഴിയടച്ച് ഗതാഗത സ്വാതന്ത്ര്യത്തിന് കൂച്ചുവില ങ്ങിടപ്പെട്ട സംഭവങ്ങള്‍ സംസ്ഥാനത്തെമ്പാടും അരങ്ങേറിയത് നഗ്‌നമായ യാഥാര്‍ത്ഥ്യമാണ്. ഭരണ സിരാകേന്ദ്ര ത്തിന്റെ മൂക്കിനു താഴെ തിരുവനന്തപുരം വഞ്ചിയൂരിലേ തുള്‍പ്പെടെ പല പൊതുയോഗങ്ങളും കോടതി കയറുക യും ചെയ്തിരുന്നു. മുടന്തന്‍ ന്യായങ്ങളുമായാണ് പാര്‍ട്ടിയും സര്‍ക്കാറുമെല്ലാം അവയെ നേരിട്ടിരുന്നത്. സമരങ്ങളും പ്രതിഷേധങ്ങളും നടക്കുമ്പോള്‍ സാധാരണ ജീ വിതത്തിന് തടസമുണ്ടാകുന്നത് സ്വാഭാവികമാണെന്ന വി ശദീകരണമായിരുന്നു പാര്‍ട്ടിയുടേതെങ്കില്‍ നിയമം നടപ്പാക്കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ സഹകരണം ലഭിക്കുന്നില്ലെന്നഅങ്ങേയറ്റം ദുര്‍ബലവും ദയനീയവുമായ വാദഗതിയാണ് സര്‍ക്കാറില്‍ നിന്നും പൊലീസില്‍ നിന്നു മുണ്ടായത്.

പൊലീസിന്റെ ഈ നിവൃത്തികേടിനുകൂടി ലഭിച്ച മറുപടിയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍. എന്നാല്‍ ഇതേ സര്‍ക്കാറും നിയമപാലകരുമാകട്ടേ പ്രതിപക്ഷത്തിന്റെയും ബഹുജനങ്ങളുടെയും ഭാഗത്തു നിന്നുണ്ടാകുന്ന പ്രതിഷേധങ്ങളെയും സമരങ്ങളെയും അടിച്ചമര്‍ത്താന്‍ കാണിക്കുന്നത് അതിരു കവിഞ്ഞ ആവേ ശവുമാണ്. ആ സമയത്ത് നീതിയും നിയമവുമെല്ലാം ഓര്‍മയിലേക്ക് ഓടിയെത്തുന്ന പൊലീസ് കടുത്ത വകുപ്പുകള്‍ ചുമത്തിയും ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയാക്കിയുമാണ് സമരക്കാരെ നേരിട്ടുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ജനസദസ്സുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിച്ച സമീപനം ഈ ഇരട്ടത്താപ്പിന്റെ മാഞ്ഞുപോ കാത്ത ഉദാഹരണങ്ങളാണ്. തീര്‍ത്തും ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതക്കുകയും മാരക പരിക്കുകളേല്‍പ്പിക്കുകയും ചെയ്തപ്പോള്‍ ഈ കിരാത നടപടിയെ തള്ളിപ്പറയുന്നതിന് പകരം ജീവന്‍രക്ഷാ പ്രവര്‍ത്തനമെന്ന് ഓമനപ്പേരിട്ട് പൊലീസിനും അക്രമികള്‍ക്കും പ്രോത്സാഹനം നല്‍കുകയാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത്. ഇക്കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് നടയില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുടെ സമരപ്പന്തലിലെ ടാര്‍പോളിന്‍ ഊരിക്കൊണ്ടുപോയതിലൂടെയും സമരങ്ങളോടുള്ള അസഹിഷ്ണുത തന്നെയാണ് ഭരണകൂടം പ്രകടമാക്കിയത്. കോടതിയുടെ രൂക്ഷവിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലെങ്കിലും സമരങ്ങോളോട് ജനാധിപത്യ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകേണ്ടതുണ്ട്.

kerala

അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു

Published

on

കൊച്ചി: വിവാദമായ കേസുകളിൽ പ്രതികൾക്ക് വേണ്ടി ഹാജരായി ശ്രദ്ധേയനായ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ് ബിജു ആന്റണി ആളൂര്‍ എന്ന ബി.എ.ആളൂര്‍

​സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂർ വാർത്തകളിൽ ഇടംപിടിച്ചത്. തുടർന്ന് സമാനമായ നിരവധി കേസുകളിൽ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തിരുന്നു. ഇലന്തൂര്‍ ഇരട്ട നരബരി കേസില്‍ പ്രതിഭാഗം അഭിഭാഷകനാണ്.

Continue Reading

crime

എം.ഡി.എം.എയുമായി യുവതിയും രണ്ട് യുവാക്കളും പൊലീസ് പിടിയില്‍

Published

on

പയ്യന്നൂര്‍: വിൽപനക്കായി കാറിൽ കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവതിയെയും രണ്ട് യുവാക്കളെയും പൊലീസ് പിടികൂടി. കുഞ്ഞിമംഗലം എടാട്ട് തുരുത്തി റോഡിലെ പി. പ്രജിത (29), എടാട്ടെ കെ.പി. ഷിജിനാസ് (34), വിൽപനക്കായി എം.ഡി.എം.എ എത്തിച്ച പെരുമ്പ കോറോം റോഡിലെ പി. ഷഹബാസ് (30) എന്നിവരാണ് അറസ്റ്റിലായത്. പയ്യന്നൂർ ഡി.വൈ.എസ്.പി കെ. വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇൻസ്പെക്ടർ കെ.പി. ശ്രീഹരിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ പി. യദുകൃഷ്ണൻ, കെ. ഹേമന്ത് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെ 2.45ഓടെ ദേശീയ പാതയിൽ എടാട്ട് പയ്യന്നൂര്‍ കോളജ് സ്‌റ്റോപ്പിന് സമീപം വെച്ചാണ് കാറിൽ കടത്തുകയായിരുന്ന 10.265 ഗ്രാം എം.ഡി.എം.എയുമായി പ്രതികൾ പിടിയിലായത്. കാർ നിർത്തിയിട്ടത് കണ്ട് സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന എം.ഡി.എം.എ പിടികൂടിയത്. കാറും മൊബൈൽഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

തൃശൂർ സ്വദേശി ഷഫീഖ് എന്നയാളില്‍നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നൽകി. ലഹരിയുപയോഗത്തിനുള്ള ട്യൂബും ഡിജിറ്റല്‍ ത്രാസും കാറില്‍നിന്ന് പൊലീസ് കണ്ടെടുത്തു.

Continue Reading

kerala

കഞ്ചാവ് കേസ്; യു. പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി എക്‌സൈസ് കുറ്റപത്രം

പ്രതികളെ കുറ്റപത്രത്തില്‍ ഒഴിവാക്കേണ്ടി വന്നത് അന്വേഷണത്തിലെ ഗുരുതര വീഴ്ച്ച മൂലം.

Published

on

കഞ്ചാവ് കേസില്‍ യു. പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ച് എക്‌സൈസ്. ലഹരിക്കേസില്‍ നടത്തേണ്ട മെഡിക്കല്‍ പരിശോധന കനിവ് ഉള്‍പ്പടെ ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തില്‍ നടന്നിട്ടില്ല. കേസില്‍ ഒന്നും രണ്ടും പ്രതികള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും കനിവ് ഉള്‍പ്പടെ ഒഴിവാക്കിയവരുടെ കേസിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതില്‍ എക്‌സൈസിന് വീഴ്ച്ച സംഭവിച്ചുവെന്നും അമ്പലപ്പുഴ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

പ്രതികളെ കുറ്റപത്രത്തില്‍ ഒഴിവാക്കേണ്ടി വന്നത് അന്വേഷണത്തിലെ ഗുരുതര വീഴ്ച്ച മൂലം. കേസില്‍ മെഡിക്കല്‍ പരിശോധന നടത്തിയില്ല. ഒഴിവാക്കിയ ഒമ്പത് പേരുടെയും ഉച്ഛാസ വായുവില്‍ കഞ്ചാവിന്റെ മണമുണ്ടായിരുന്നു.സാക്ഷി മൊഴിയിലും അട്ടിമറി നടന്നു. കേസ് അന്വേഷിച്ച കുട്ടനാട് CI ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചു. ആലപ്പുഴ നാര്‍ക്കോട്ടിക് സെല്‍ CI മഹേഷ് ആണ് കുറ്റപത്രം ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചത്.

Continue Reading

Trending