ലോകകപ്പ് ഇന്ത്യ – പാകിസ്താന്‍ മത്സരത്തില്‍ ഇന്ത ഉയര്‍ത്തിയ 337 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ പാകിസ്താന് ബാറ്റിങില്‍ തിരിച്ചടി. ഇതുവരെ 27 ഓവറില്‍ 129 റണ്‍സ് മാത്രമാണ് പാക്കിന് ചേര്‍ക്കാനായത്. ഇതിനിടെ അഞ്ച് വിക്കറ്റുകള്‍ വീണു. ബാബര്‍ – ഫക്തര്‍ രണ്ടാം വിക്കറ്റിലെ സെഞ്ച്വറി കൂട്ടുകെട്ടിനെ കറക്കി വീഴിത്തിയ കുല്‍ദീപാണ് ഇന്ത്യക്ക് ബ്രെയ്ക്ക് ത്രൂ ഉണ്ടാക്കിയത്.

ടോസ് നഷ്ടമായി ആദ്യ ബാറ്റിങിനിറങ്ങി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പാകിസ്താനെതിരെ തകര്‍ത്താടിയപ്പോള്‍ മികച്ച സ്‌കോറാണ് മത്സരത്തില്‍ പടുത്തുയര്‍ത്തിയത്. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തു. ക്രീസില്‍ വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ച രോഹിത് ശര്‍മയുടെ (113 പന്തില്‍ നിന്ന് 140) മികവിലാണ് ഇന്ത്യ പാകിസ്താനായി ഭീമന്‍ ലക്ഷ്യമുയര്‍ത്തിയത്. ഇന്ത്യയുടെ ഓപ്പണിംഗ് ബൗളര്‍മാരായ ഭുവനേശ്വര്‍കുമാറും ജസ്പ്രീത് ബൂമ്രയും പാക് ഓപ്പണര്‍മാരായ ഇമാമുള്‍ ഹഖിനെയും ഫഖര്‍ സമനെയും പൂട്ടിയിട്ടതോടെ പാക്കിസ്ഥാന്റെ തുടക്കം തന്നെ പതിഞ്ഞതായിരുന്നു. തുടര്‍ന്ന പത്തോവറിനുള്ളില്‍ ആദ്യവിക്കറ്റ് വീണു.

തന്റെ മൂന്നാം ഓവര്‍ എറിയുന്നതിനിടെ പേശിവലിവ് മൂലം ഭുവനേശ്വര്‍കുമാര്‍ ബൗളിംഗ് ഇടക്കു നിര്‍ത്തി മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. എന്നാല്‍ ഭുവിയുടെ ഓവര്‍ പൂര്‍ത്തിയാക്കാനെത്തിയ വിജയ് ശങ്കര്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ഇമാമുള്‍ ഹഖിനെ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.