അബുദാബി: അബുദാബിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മൂന്നു വയസ്സുകാരി മരിച്ചു. ബഹുനില കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയില്‍ നിന്നാണ് കുട്ടി താഴേക്ക് വീണത്. കെട്ടിടത്തിലെ
തുറന്നിട്ട ജനലിലൂടെയാണ് കുട്ടി താഴേക്ക് പതിച്ചത്.

ഖലാദിയ മേഖലയിലാണ് ജനങ്ങളെ നടുക്കിയ സംഭവം. വീഴ്ചയുടെ ആഘാതത്തില്‍ കുട്ടി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. വീട്ടുകാരുടെ അശ്രദ്ധയാണ് കുട്ടി വീഴാന്‍ കാരണമായതെന്ന് സമീപവാസികള്‍ പറഞ്ഞു.