തൃശൂര്‍ കുന്നംകുളം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ജയശങ്കറിന്റെ വീടിന് നേരെ ആക്രമണം. വാഹനങ്ങളുടെ ചില്ലുകള്‍ തല്ലിത്തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്.

വീടിന് മുന്നില്‍ റീത്ത് വച്ചാണ് അക്രമികള്‍ മടങ്ങിയത്. അക്രമണത്തിന് പിന്നില്‍ എല്‍ഡിഎഫാണെന്നാണ് യുഡിഎഫിന്റെ ആരോപണം. ഇന്നലെ രാത്രി പ്രചാരണത്തിനിടെയുണ്ടായ കല്ലേറില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. ഇതിന് തുടര്‍ച്ചയാണ് സംഭവമെന്നാണ് വിലയിരുത്തല്‍.