Connect with us

More

നൂറാം വയസിലും ഖുര്‍ആനെ ജീവിതചര്യയാക്കി; ഹമീദ്കുട്ടി എന്ന തുപ്പാശേരി ഉപ്പുപ്പ

Published

on

അരുണ്‍ ചാമ്പക്കടവ്

കൊല്ലം: ചവറ സ്വദേശിയായ കൊട്ടുകാട് തുപ്പാശ്ശേരി വീട്ടില്‍ ഹമീദ്കുട്ടി എന്ന തുപ്പാശ്ശേരി ഉപ്പുപ്പ നൂറാം വയസിലും റമസാനിന്റെ പുണ്യം തേടുകയാണ്. 9 മക്കളില്‍ 16 ചെറുമക്കളും ചെറുമക്കളില്‍ 19 കൊച്ചുമക്കളും കൂടി 44 മക്കള്‍. അങ്ങനെ മൂന്ന് തലമുറകളുടെ പ്രാര്‍ത്ഥനയും ഇദ്ദേഹത്തിനൊപ്പമുണ്ട്.

8e43d52d-cf7e-4151-9c2e-ede4ad6ea48f

 

മകന്‍ നാസറിനൊപ്പമാണ് തുപ്പാശേരി ഉപ്പാപ്പ ഇപ്പോള്‍ താമസിക്കുന്നത്. ഖദീജ ഉമ്മ പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു. എല്ലാദിവസവും 2.30ന് ഉറക്കമുണര്‍ന്ന് പ്രാഥമിക കാര്യങ്ങള്‍ക്ക് ശേഷം തഹജ്ജുദ് നിസ്‌കാരം ഉപ്പാപ്പ നിര്‍വ്വഹിക്കും. തുടര്‍ന്ന് സുബഹി ബാങ്ക് വരെ ഖുര്‍ആന്‍ പാരായണം, സുബഹി നിസ്‌കാരത്തിനായി ചെറുമകന്‍ ശാഫിയുമായി അര കിലോമീറ്റര്‍ ദൂരെയുള്ള കൊട്ടുകാട് ജുമാമസ്ജിദിലേക്ക്, നിസ്‌കാര ശേഷം വൈകിട്ട് നോമ്പ് തുറ വരെ പള്ളിയില്‍ ഇഹ്ത്തികാഫിലായി ദീര്‍ഘനേരത്തെ ഖുര്‍ആന്‍ പാരായണം- ഇത് മഗ്‌രിബ് ബാങ്ക് കേള്‍ക്കും വരെ നീളും. പള്ളിയില്‍ നോമ്പ് തുറന്നതിനു ശേഷം വീട്ടില്‍ പോയി ആഹാരം കഴിച്ചു അല്‍പം വിശ്രമിച്ച ശേഷം വീണ്ടും പള്ളിയിലേക്ക്. രാത്രി 11 മണി വരെ നീളുന്ന തറാവീഹ് നിസ്‌കാരങ്ങള്‍ക്കും മൗലിദ് സദസ്സിനു ശേഷം വീട്ടില്‍ തിരിച്ചെത്തും. റമസാന്‍ മാസത്തില്‍ 7 ഖത്തം ഖുര്‍ആന്‍(ഖുര്‍ആന്‍ മുഴുവന്‍ പാരായണം) റമസാന്‍ അല്ലാത്ത മാസം 5 ഖത്തം പൂര്‍ത്തിയാക്കും. ഏഴാംവയസ്സിലാണ് നോമ്പ് എടുക്കാന്‍ തുടങ്ങിയത്. അന്നുമുതല്‍ ഈ നൂറാം വയസ്സുവരെയും നോമ്പ് പൂര്‍ണമായും നോക്കുന്നു.

തേങ്ങ കച്ചവടമായിരുന്നു തുപ്പാശേരി ഉപ്പുപ്പയുടെ തൊഴില്‍. കച്ചവടത്തിലേ സത്യസന്ധതയും നാട്ടില്‍ എല്ലാവരാലും പ്രശംസിക്കപ്പെട്ടിരുന്നു. പുണ്യങ്ങള്‍ പൂക്കുന്ന റമളാന്‍ തുപ്പാശ്ശേരി ഉപ്പാപ്പക്ക് ആവേശമാണ്. ഖുര്‍ആനിന്റെ വാര്‍ഷികമായ റമസാനില്‍ മുഴുവന്‍ സമയവും ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകുകയാണ് ഈ ഉപ്പുപ്പ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

പ്രീതം കോട്ടൽ ബ്ലാസ്റ്റേഴ്സ് വിട്ടു, പകരം ചെന്നൈയിൻ എഫ്.സിയുടെ യുവതാരം ടീമിൽ

പ്രീതം ചെന്നൈൻ എഫ്.സിയുമായി കരാറിലെത്തി

Published

on

കേരള ബ്ലാസ്റ്റേഴ്‌സിൽ വൻ അഴിച്ചു പണി. ഡിഫന്റർ പ്രീതം കോട്ടാൽ മ്യൂച്ചൽ എഗ്രിമെന്റിലൂടെ ടീം വിട്ടപ്പോൾ യുവതാരം ബികാശ് യുംനം ടീമിനൊപ്പം ചേർന്നു. പ്രീതം ചെന്നൈൻ എഫ്.സിയുമായി കരാറിലെത്തി. 21 കാരനായ ഡിഫന്‍റര്‍ ബികാശ് ചെന്നൈ നിരയില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുന്നത്. 2029 വരെയുള്ള കരാറിലാണ് മണിപ്പൂരുകാരന്‍ ഒപ്പുവച്ചത്.

2029 വരെയുള്ള കരാറിലാണ് മണിപ്പൂരുകാരനായ ബികാശ് കരാറൊപ്പിട്ടത്. ഏറെ പരിചയ സമ്പത്തുള്ള ഇന്ത്യൻ ഡിഫൻഡറായ കോട്ടൽ കഴിഞ്ഞ ദിവസം നടന്ന നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിലുണ്ടായിരുന്നില്ല.

നേരത്തേ അലക്സാന്‍ഡ്രേ കോയെഫ് ടീം വിട്ടിരുന്നു. തൊട്ടു പിറകെ മോണ്ടിനെഗ്രിയന്‍ താരം ദുസാന്‍ ലെഗാറ്റോര്‍ ടീമിനൊപ്പം ചേര്‍ന്നു. ഇന്നലെ കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ലഗാറ്റോര്‍ കളത്തിലിറങ്ങിയിരുന്നു.

 

Continue Reading

india

മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; താരത്തിന്റെ മുത്തശ്ശിയും അമ്മാവനും മരിച്ചു

കാർ ഡ്രൈവർ ഒളിവിലാണ്

Published

on

ചണ്ഡി​ഗഡ്: ഒളിമ്പിക്‌സ് മെഡൽ ജേതാവ് മനു ഭാക്കറിന്‍റെ ബന്ധുക്കൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ട് മരണം. മനു ഭാക്കറിന്‍റെ മാതൃസഹോദരൻ യുദ്ധ്വീർ സിങ്ങും മുത്തശ്ശി സാവിത്രി ദേവിയുമാണ് അപകടത്തിൽ മരണപ്പെട്ടത്.

ഹരിയാനയിലെ ചാർഖി ദാദ്രിയിൽ മഹേന്ദ്രഗഡ് ബൈപാസ് റോഡിലാണ് അപകടമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മനുവിന്‍റെ ബന്ധുക്കൾ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാർ ഡ്രൈവർ ഒളിവിലാണ്.

അപകടവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ഏറ്റുവാങ്ങി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കൂടുതൽ അന്വേഷണം നടത്തിവരികയാണ്. അപകടത്തെ കുറിച്ച് മനു ഭാക്കറിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഒളിമ്പിക്സിൽ ഒന്നിലധികം മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം പാരിസ് ഒളിമ്പിക്സിൽ മനു ഭാക്കർ സ്വന്തമാക്കിയിരുന്നു. ഷൂട്ടിങ്ങിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലും ടീം ഇനത്തിലും വെങ്കല മെഡൽ നേടിയാണ് 22കാരി ചരിത്രം കുറിച്ചത്. ഷൂട്ടിങ്ങിൽ ഇന്ത്യക്കായി വെങ്കലം നേടുന്ന ആദ്യ വനിത താരമാകാനും മനുവിന് സാധിച്ചിരുന്നു.

Continue Reading

kerala

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോ പൂര്‍ണ്ണമായും കത്തി നശിച്ചു; ഡ്രൈവറും യാത്രക്കാരും ഇറങ്ങിയോടി

പൊന്നാനിയിൽ നിന്ന് അഗ്നി രക്ഷസേന പ്രവർത്തകരെത്തി തീ അണക്കുകയായിരുന്നു

Published

on

മലപ്പുറം: മലപ്പുറം തവനൂർ പോത്തനൂരിൽ ഓടി കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു. ഇന്ന് വൈകിട്ട് മൂന്നരയോടെ പൊന്നാനി-കുറ്റിപ്പുറം ദേശീയ പാതയിലാണ് സംഭവം. തീ പിടിത്തത്തിൽ ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. ഓട്ടോയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവറും യാത്രക്കാരും ഓടി രക്ഷപെട്ടു. തലനാരിഴയ്ക്കാണ് ഇവ‍ർ രക്ഷപ്പെട്ടത്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. പൊന്നാനിയിൽ നിന്ന് അഗ്നി രക്ഷസേന പ്രവർത്തകരെത്തി തീ അണക്കുകയായിരുന്നു.

 

Continue Reading

Trending