india

ടൂറിസ്റ്റുകള്‍ക്ക് നേരെ പാഞ്ഞടുത്ത് കടുവ; പ്രകോപിപ്പിച്ചതിന് ഡ്രൈവറെ അറസ്റ്റ് ചെയ്തു- വീഡിയോ

By webdesk11

April 30, 2023

ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ കടുവ കുതിച്ചതിന് പിന്നാലെ വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കടുവയെ പ്രകോപിപ്പിച്ചതിന്റെ പേരിലാണ് അറസ്റ്റ്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

https://twitter.com/susantananda3/status/1651263097607454720

രാംനഗര്‍ ഏരിയയിലാണ് സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോയില്‍ ജിപ്‌സിയിലിരിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് നേരെ കടുവ പാഞ്ഞടുക്കുന്നത് കാണാം. ജിപ്‌സിയിലുണ്ടായിരുന്ന ടൂറിസ്റ്റുകള്‍ ബഹളം വയ്ക്കുന്നതും കേള്‍ക്കാം. ടൂറിസ്റ്റുകളില്‍ ഒരാള്‍ ഡ്രൈവറോട് വണ്ടി എടുക്കാനും പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നടപടി.