X

ടിക് ടോക് താരം വെടിയേറ്റ് മരിച്ചു

ന്യൂഡല്‍ഹി: ടിക് ടോക് താരം വെടിയേറ്റ് മരിച്ചു. ഡല്‍ഹി ധര്‍മ്മപുര സ്വദേശിയായ മോഹിത് മോര്‍(27) എന്നയാളാണ് കൊല്ലപ്പെട്ടത്. മോഹിത് മോര്‍ ജിംനേഷ്യം പരിശീലകനായിരുന്നു.

ചൊവ്വാഴ്ച്ച വൈകുന്നേരമാണ് മോഹിതിന് നേരെ ആക്രമണമുണ്ടായത്. സ്‌കൂട്ടിയിലെത്തിയ മൂന്നംഗസംഘം മോഹിതിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 13 തവണയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. വെടിയേറ്റ മോഹിതിനെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഏഴ് ബുള്ളറ്റുകളാണ് മോഹിതിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്.

അക്രമികള്‍ മുഖംമൂടി ധരിച്ചാണ് ആക്രമണം നടത്തിയത്. കൃത്യം നടത്തിയതിന് ശേഷം ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.

മോഹിതിന് ടിക് ടോകില്‍ അഞ്ച് ലക്ഷത്തിലധികം സബ്‌സ്‌െ്രെകബേഴ്‌സുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 3000 ഫോളോവേഴ്‌സും ഉണ്ട്. ഫിറ്റ്‌നസ് വീഡിയോകളിലൂടെയാണ് മോഹിത് താരമായത്.

chandrika: