X

ഉപതെരഞ്ഞെടുപ്പുകള്‍ നവംബറില്‍ നടത്തുമെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: മഞ്ചേശ്വരം ഉള്‍പ്പെടെ ഒഴിവുള്ള അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നവംബറിലുണ്ടാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. എംഎല്‍എമാര്‍ എംപിമാരായതിനെ തുടര്‍ന്നു ഒഴിവുവന്ന വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടെയുള്ള നാലിടത്തും തെരഞ്ഞെടുപ്പിന് തടസമില്ലെന്ന് ടിക്കാറാം മീണ പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസ് അവസാനിച്ചത് ജൂണിലായതിനാല്‍ ആറുമാസം പൂര്‍ത്തിയാകുന്ന നവംബര്‍ വരെ തെരഞ്ഞെടുപ്പിന് സമയമുണ്ട്. ഒക്ടോബറില്‍ വിജ്ഞാപനം വരികയും നവംബറില്‍ തെരഞ്ഞെടുപ്പ് നടുത്തുകയും ചെയ്യാനാണ് സാധ്യതയെന്ന് ടിക്കാറാം മീണ പറഞ്ഞു.

മഞ്ചേശ്വരത്തെ എംഎല്‍എയായിരുന്ന പി.വി.അബ്ദുള്‍ റസാഖ് കഴിഞ്ഞ ഒക്ടോബറില്‍ മരിച്ചതോടെയാണ് മണ്ഡലത്തില്‍ ഒഴിവുവന്നത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ. സുരേന്ദ്രന്‍ നല്‍കിയ തെരഞ്ഞെടുപ്പ് കേസ് അവസാനിച്ചത് കഴിഞ്ഞ ജൂണിലും. കേസില്‍ സാങ്കേതിക നടപടിക്രമങ്ങള്‍ മാത്രമാണ് ബാക്കി. ‘അന്നുമുതല്‍ കണക്കുകൂട്ടിയാല്‍ നവംബര്‍ വരെ സമയമുണ്ട്. അതിനാല്‍ ഒക്ടോബറില്‍ വിജ്ഞാപനം വരികയും നവംബറില്‍ തെരഞ്ഞെടുപ്പ് നടുത്തുകയും ചെയ്യാനാണ് സാധ്യത’ ‘ടിക്കാറാം മീണ പറഞ്ഞു.

chandrika: