തില്ലങ്കേരി: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം ലിന്റ ജയിംസിനെ തെരഞ്ഞെടുത്തു. എംബിഎ വിദ്യാര്‍ത്ഥിയായ ലിന്റ ഇരിട്ടി വെളിമാനം സ്വദേശിയാണ്. ബിനോയ് കുര്യനാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. 21 നാണ് വോട്ടെടുപ്പ്. പിജെ ജോസഫ് വിഭാഗത്തിലെ ജോര്‍ജ് കുട്ടി ഇരുമ്പുകുഴിയാണ് മരണപ്പെട്ടത്. ലിന്റ ജയിംസിന് പുറമേ സേവ ജോര്‍ജിന്റെ പേരും പരിഗണനയില്‍ ഉണ്ടായിരുന്നു.

എന്‍ഡിഎക്ക് വേണ്ടി ബിജെപി ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ് തന്നെ മത്സരിച്ചേക്കും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. 23 നാണ് വോട്ടെണ്ണല്‍.