ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കന്യാകുമാരി കടലിനും ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലുണ്ടായ ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവും കാരണം സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.
ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരും.
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ തിങ്കളാഴ്ച വരെ മത്സ്യബന്ധനം ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.
ഇടപ്പള്ളിയിലെ ഒരു സ്പായുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്
കൊച്ചി: സിവില്‍ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പാലാരിവട്ടം സ്റ്റേഷനിലെ എസ്.ഐ കെ.കെ. ബിജുവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇടപ്പള്ളിയിലെ ഒരു സ്പായുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്. സ്പാ ജീവനക്കാരി രമ്യ, സഹപ്രവര്ത്തകന് ഷിഹാം എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
കൊച്ചി സിറ്റി എ.ആര് ക്യാമ്പിലെ മരട് സ്വദേശിയായ പൊലീസുകാരനാണ് പണം നഷ്ടമായത്. സി.പി.ഒ സ്പായില്‍ പോയി തിരിച്ച് വന്നതിന് പിന്നാലെ മാല നഷ്ടമായെന്ന് കാണിച്ച് ജീവനക്കാരി സി.പി.ഒക്കെതിരെ പരാതി ഉന്നയിക്കുകയായിരുന്നു. നല്കാതിരുന്നാല് ഭാര്യയെയും ബന്ധുക്കളെയും വിവരം അറിയിച്ച് നാണം കെടുത്തുമെന്ന് ഷിഹാം ഭീഷണിപ്പെടുത്തി.
ഇതിനിടെ പ്രശ്നം തീര്‍പ്പാക്കാമെന്ന് പറഞ്ഞ് ഇടപെട്ട എസ്.ഐ ബിജു, വീട്ടില്‍ വിഷയം അറിഞ്ഞാല്‍ പ്രശ്നം ഉണ്ടാകുമെന്ന് പറഞ്ഞ് സി.പി.ഒയെ സമ്മര്‍ദ്ദത്തിലാക്കി. നാല് ലക്ഷം രൂപ നല്‍കണമെന്ന ആവശ്യമാണ് ഇതിലൂടെ സി.പി.ഒയ്ക്ക് മുന്നില്‍ വച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ സി.പി.ഒ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ശേഷം എസ്.ഐ ബിജുവടക്കം മൂന്ന് പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. ബിജുവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വകുപ്പുതല നടപടി ഉള്‍പ്പെടെ ശക്തമായ നടപടിയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം അറിയിച്ചത്.
ആലപ്പുഴ: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരന് കുളിമുറിയില്‍ വഴുതി വീണ് പരിക്കേറ്റു. ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം അറിയിച്ചത്.
വിദഗ്ധ ചികിത്സയ്ക്കായി സുധാകരനെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ ആവശ്യമായി വരാനുള്ള സാധ്യതയുണ്ടെന്നാണ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തുന്നത്. ശസ്ത്രക്രിയയും തുടര്‍ചികിത്സയും നടക്കുന്നതിനാല്‍ അടുത്ത രണ്ട് മാസം പൂര്‍ണ്ണ വിശ്രമത്തിലായിരിക്കും അദ്ദേഹം.
ബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
ദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
കേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
പാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
തൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്