X

ബുണ്ടസ് ലീഗില്‍ ഇന്ന് ബയേണ്‍ ലൈപ്‌സിഗിനെതിരെ

മ്യുണിച്ച്: അങ്കം മുറുകുന്ന ജര്‍മന്‍ ബുണ്ടസ് ലീഗില്‍ ഇനി ബാക്കി രണ്ടേ രണ്ട് മല്‍സരങ്ങള്‍. കിരീടം നൂലില്‍ തൂങ്ങുന്ന ലീഗില്‍ നിലവില്‍ ഒന്നാമന്മാര്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യുണിച്ചാണ്. 32 കളികളില്‍ നിന്നായി 68 പോയന്റില്‍ നില്‍ക്കുന്ന അവര്‍ക്ക് തൊട്ട് പിറകില്‍ ഇത്രയും മല്‍സരങ്ങളില്‍ നിന്നായി 67 ല്‍ നില്‍ക്കുന്ന ബൊറുഷ്യ ഡോര്‍ട്ടുമണ്ടുമുണ്ട്. പക്ഷേ ഇന്ന് ബൊറുഷ്യക്കാര്‍ക്ക് മല്‍സരമില്ല. തോമസ് തുഷേലിന്റെ ബയേണിനാവട്ടെ മൂന്നാം സ്ഥാനക്കാരായ ആര്‍.ബി ലൈപ്‌സിഗുമായി കളിക്കുന്നു. 32 മല്‍സരങ്ങളില്‍ നിന്നായി 60 പോയിന്റുണ്ട് ലൈപ്‌സിഗിന്. അവരെ തോല്‍പ്പിക്കുക ബയേണിന് കാര്യമായ വെല്ലുവിളിയാവും.

ഈ മല്‍സരത്തിലേക്ക് കണ്ണും നട്ടാണ് ബൊറുഷ്യ നാളെ കളിക്കാനിറങ്ങുക. എഫ്.സി ഓഗസ്ബര്‍ഗാണ് നാളെ ബൊറുഷ്യക്ക് മുന്നില്‍ വരുന്നത്. തോമസ് തുഷേല്‍ പരിശീലിപ്പിക്കുന്ന ബയേണ്‍ സംഘത്തിന് ഇത് വരെ സ്ഥിരത പുലര്‍ത്താനായിട്ടില്ല. അവസാന മല്‍സരത്തില്‍ ആറ് ഗോളിന് ഷാല്‍ക്കെയെ വീഴ്ത്തിയതാണ് തുഷേല്‍ സ്ഥാനമേറ്റ ശേഷമുള്ള വലിയ വിജയം. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് വളരെ നേരത്തെ പുറത്തായതിനാല്‍ ബുണ്ടസ്‌ലീഗ് കിരീടം മാത്രമാണ് ബയേണിന് പിടിച്ചുനില്‍ക്കാനുള്ള വഴി. ആ വഴിയും അടഞ്ഞാല്‍ മൂന്ന് വര്‍ഷത്തെ കരാറില്‍ വന്ന തുഷേലിന് കാര്യമായ തടസങ്ങള്‍ വരും.

 

webdesk13: