Connect with us

News

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് പി.എസ്.ജിയും ബയേണ്‍ മ്യുണിച്ചും നേര്‍ക്കുനേര്‍

. ആദ്യ പാദയങ്കം പുലര്‍ച്ചെ 1-30 മുതല്‍ തല്‍സമയം.

Published

on

പാരീസ്: ഇത് വരെ മുത്തമിടാന്‍ കഴിയാത്ത ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമാക്കി ലിയോ മെസിയുടെ പി.എസ്.ജിക്കാര്‍ ഇന്ന് സ്വന്തം വേദിയായ പാര്‍ക്ക് പ്രിന്‍സില്‍. പ്രതിയോഗികള്‍ സാദിയോ മാനേയുടെ ബയേണ്‍ മ്യുണിച്ച്. ആദ്യ പാദയങ്കം പുലര്‍ച്ചെ 1-30 മുതല്‍ തല്‍സമയം. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഇത് വരെ ഒന്നാം സ്ഥാനത്ത് വന്നിട്ടില്ല പി.എസ്.ജി. ഇത്തവണ മിന്നും ഫോമില്‍ നില്‍ക്കുന്ന മെസിക്കും കിലിയന്‍ എംബാക്കുമൊപ്പം കൂടുതല്‍ സൂപ്പര്‍ താരങ്ങളുണ്ട്.

പക്ഷേ സമീപകാല ഫുട്‌ബോളില്‍ അസ്ഥിരതയാണ് ടീമിന്റെ മുഖമുദ്ര. ഫ്രഞ്ച് ലീഗില്‍ ഒന്നാം സ്ഥാനമുണ്ടെങ്കിലും ഫ്രഞ്ച് കപ്പില്‍ പുറത്തായി. എംബാപ്പേ പരുക്കില്‍ നിന്നും മുക്തനായി ഇന്ന് കളിക്കുമ്പോള്‍ നെയ്മറിന്റെ കാര്യത്തില്‍ ഉറപ്പില്ല. മെസി ഫ്രഞ്ച് കപ്പ് പോരാട്ടത്തിനിടെ പേശീവലിവില്‍ പിന്മാറിയിരുന്നു. അദ്ദേഹം ഇന്നലെ പക്ഷേ പരിശീലനത്തിനുണ്ടായിരുന്നു എന്നതാണ് കോച്ച് കൃസ്റ്റഫര്‍ ഗാല്‍ടിയര്‍ക്ക്് പ്രതീക്ഷ നല്‍കുന്നത്. ഫ്രഞ്ച് കപ്പില്‍ മാര്‍സലിക്ക് മുന്നിലായിരുന്നു തോല്‍വി. ഈ തോല്‍വി കോച്ചിന്റെ കസേരക്ക് പോലും ഭീഷണിയായിരിക്കുന്നു. വലിയ താരങ്ങളുണ്ടായിട്ടും ചെറിയ മല്‍സരങ്ങളില്‍ പോലും പതറുമ്പോള്‍ അത് കോച്ചിന്റെ വീഴ്ച്ചയായാണ് ചിത്രീകരിക്കപ്പെടുന്നത്. ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ തോറ്റാല്‍ അത് ടീമിന് വലിയ ആഘാതമാവും. സാദിയോ മാനേ ഉള്‍പ്പെടുന്ന ബയേണ്‍ സംഘമാവട്ടെ ബുണ്ടസ് ലീഗില്‍ കരുത്തരായി മുന്നേറിയാണ് പാരിസിലെത്തിയിരിക്കുന്നത്. ഇന്ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ഏ.സി മിലാന്‍ ടോട്ടനത്തെ നേരിടും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ 20ന് തുടങ്ങും: ആദ്യ വിമാനം 21ന് പുലര്‍ച്ചെ

അതേദിവസം രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും

Published

on

മലപ്പുറം: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് ഈ മാസം 20ന് രാവിലെ പത്തിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടക്കമാകും. വൈകീട്ട് 4.30 നാണ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ്. 21ന് പുലര്‍ച്ചെ 12.05ന് ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടും. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐ.എക്‌സ്.- 3011 നമ്പര്‍ വിമാനത്തില്‍ 166 തീര്‍ത്ഥാടകരാണ് ആദ്യ വിമാനത്തില്‍ ജിദ്ദയിലേക്ക് പുറപ്പെടുക. അതേദിവസം രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും.

മെയ് 26നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നീ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഇത്തവണയും ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ പുറപ്പെടുന്നത് ഈ വര്‍ഷമാണ്. കരിപ്പൂരില്‍ നിന്ന് 10,430 ഉം കൊച്ചിയില്‍ നിന്ന് 4273 ഉം കണ്ണൂരില്‍ നിന്ന് 3135 ഉം തീര്‍ത്ഥാടകര്‍ യാത്രതിരിക്കും. ബംഗളൂരൂ, ചെന്നൈ, മുംബൈ എംബാര്‍ക്കേഷനുകളില്‍ നിന്നായി 45 തീര്‍ത്ഥാടകര്‍ സംസ്ഥാന ഹജ്ജ് ക്മിറ്റി മുഖേന യാത്ര തിരിക്കുന്നുണ്ട്.

കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസും മറ്റ് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് സൗദി എയര്‍ലൈന്‍സുമാണ് സര്‍വീസ് നടത്തുന്നത്. കരിപ്പൂരില്‍ നിന്ന് 166 പേര്‍ക്ക് വീതം യാത്ര ചെയ്യാവുന്ന 59 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂണ്‍ 9 വരെയുള്ള എല്ലാ സര്‍വീസുകളും ജിദ്ദയിലേക്കാണ്. വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്കായി ആവശ്യമായ അധിക ഷെഡ്യൂകളും ക്രമീകരിക്കും. ജൂലൈ ഒന്നിന് മദീനയില്‍ നിന്നാണ് ഹാജിമാരുടെ മടക്ക യാത്ര ആരംഭിക്കുന്നത്.

ഹാജിമാരെ സ്വീകരിച്ച് യാത്രയാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ ഒരുക്കുന്നത്. ഇതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഹജ്ജ് ഹൗസിന്റെ മുറ്റത്ത് പന്തല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ ജോലി അവസാന ഘട്ടത്തിലാണ്. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത വനിതാ ബ്ലോക്കും പ്രവര്‍ത്തന സജ്ജമായി. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കും. ഹാജിമാര്‍ നേരിട്ട് വിമാനത്താവളത്തിലെത്തി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കൗണ്ടറില്‍ ലഗേജ് കൈമാറിയ ശേഷമാണ് ഹജ്ജ് ക്യാമ്പിലേക്ക് എത്തേണ്ടത്.

Continue Reading

kerala

‘വടകരയില്‍ ‘കാഫിര്‍’ പ്രയോഗം നടത്തിയവരെ കണ്ടെത്തണം’: പി.കെ കുഞ്ഞാലിക്കുട്ടി

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published

on

വടകരയില്‍ കാര്യങ്ങള്‍ വഷളാക്കിയത് കാഫിര്‍ പ്രയോഗമാണെന്നും പൊലീസിനും സര്‍ക്കാരിനും കുറ്റക്കാരെ കണ്ടെത്താന്‍ ബാധ്യത ഉണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിപ്പൂരില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ചെയ്തവരെ കണ്ടെത്തണം. നാട്ടില്‍ സമാധാനം വേണം. അതിനുള്ള ശ്രമങ്ങളില്‍ ലീഗ് സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. വലിയ പ്രതിസന്ധിയുണ്ട്. ഇത്തവണ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുകയില്ല എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. പഠിക്കുക എന്നത് കുട്ടികളുടെ അവകാശമാണ്. ആരുടെയും ഔദാര്യമല്ല. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് പോകും. നല്ല മാര്‍ക്കുള്ള കുട്ടികള്‍ക്കും പഠിക്കാന്‍ സീറ്റില്ല. ഗുരുതരമായ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

kerala

പൊലീസ് ഇരക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ; പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ വി.ഡി. സതീശൻ

Published

on

കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായാണ് പെരുമാറിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവിനെ സി.ഐ പരിഹസിച്ചു. കേസില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പ് കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം പെണ്‍കുട്ടിയുടെ പിതാവിനെയും അറിയിച്ചിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.

വിവാഹം കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുകയും ചെയ്തത് അവിശ്വസനീയമാണ്. മാതാപിതാക്കള്‍ക്ക് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തിലാണ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. ഇതൊന്നും അനുവദിച്ച് നല്‍കാനാകില്ല. കേരളം പോലുള്ള പ്രബുദ്ധമായ സംസ്ഥാനത്തിന് അപമാന ഭാരം കൊണ്ട് തലകുനിച്ച് നില്‍ക്കേണ്ടി വന്ന സംഭവമാണ് പന്തീരാങ്കാവിലുണ്ടായത്. ഇതൊന്നും ആര്‍ക്കും സഹിക്കാനാകില്ല. എന്നിട്ടും പൊലീസിന് എന്താണ് പറ്റിയത്? അവര്‍ ഇരകള്‍ക്കൊപ്പമാണോ വേട്ടക്കാര്‍ക്കൊപ്പമാണോ? ആലുവയില്‍ വീട് ആക്രമിച്ച കേസില്‍ പരാതിക്കാരനെ സ്റ്റേഷനില്‍ എത്തിച്ചതല്ലാതെ പൊലീസ് മറ്റൊന്നും ചെയ്തില്ല.

പരാതിക്കാരന്‍ സ്റ്റേഷനില്‍ കാത്തു നില്‍ക്കുന്നതിനിടെ വീണ്ടും അതേ ഗുണ്ടാസംഘം വീട് ആക്രമിച്ചു. തലസ്ഥാന നഗരിയില്‍ ഉള്‍പ്പെടെ ഗുണ്ടാ- ലഹരി സംഘങ്ങള്‍ അഴിഞ്ഞാടുമ്പോഴും പൊലീസ് നിസംഗരായി നില്‍ക്കുകയാണ്. പൊലീസുകാരുടെ കൈകള്‍ കെട്ടപ്പെട്ട നിലയിലാണ്. അറിയപ്പെടുന്ന ക്രിമിനലുകള്‍ക്കു പോലും സംരക്ഷണം നല്‍കുകയാണ്. ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുന്ന അവസ്ഥയിലേക്ക് കേരളം മാറി. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. മുഖ്യമന്ത്രി സംസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴും ഇല്ലാത്തപ്പോഴും ഒരേ സ്ഥിതിയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Continue Reading

Trending