യെമനില്‍ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിന്റെ വീഡിയോ പുറത്തുവന്നു. ജീവനുവേണ്ടി യാചിക്കുന്ന വീഡിയോയില്‍ ഇന്ത്യക്കാരനായതുകൊണ്ടാണ് തന്റെ മോചനത്തിന് ആരും ശ്രമിക്കാത്തതെന്ന് ഫാദര്‍ പറയുന്നുണ്ട്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും മാര്‍പ്പാപ്പയും തന്റെ മോചനത്തിന് വേണ്ടി സഹായിക്കണമെന്നും അദ്ദേഹം പറയുന്നതായി ദൃശ്യത്തില്‍ കാണുന്നു. യു ട്യൂബില്‍ സലേഹ് സലേം എന്നയാളിന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഭീകരര്‍ തട്ടിക്കൊണ്ടുപോയതിന് ശേഷം ഇത് രണ്ടാമത്തെ വീഡിയോ ആണ് പുറത്തുവരുന്നത്. തന്റെ ആരോഗ്യം മോശമാണെന്നും ഉടന്‍ തന്നെ വൈദ്യ സഹായം വേണമെന്നും ടോം പറയുന്നുണ്ട്. യൂറോപ്പില്‍ ആയിരുന്നെങ്കില്‍ താന്‍ ഇപ്പോള്‍ മോചിപ്പിക്കപ്പെട്ടേനെ. തട്ടിക്കൊണ്ടുപോയവര്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടാവുന്നില്ല. താന്‍ ദു:ഖിതനും നിരാശനുമാണെന്നും ടോം പറയുന്നുണ്ട്.

watch video: