കാണ്‍പൂര്‍: 750 ആമക്കുഞ്ഞുങ്ങളെ ബാഗിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. രണ്ട് ബാഗുകളിലായി ആമക്കുഞ്ഞുങ്ങളെ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഉന്നവോ സ്വദേശിയായ മുഹമ്മദ് വസീം റെയില്‍വേ പൊലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കാണ്‍പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഇയാളെ കണ്ടെത്തിയത്. വസീമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും ആമകളെ ഗംഗാനദിയില്‍ ഒഴുക്കിയതായും പൊലീസ് അറിയിച്ചു.