തിരുവനന്തപുരം: ഇന്നലെ കെ.എസ്.ആര്‍.ടി.സി പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് കൂട്ടസ്ഥലംമാറ്റം. സമരത്തില്‍ പങ്കെടുത്ത എ.ഐ.ടി.യു.സി, ബി.എം.എസ് യൂണിയന്‍ അംഗങ്ങള്‍ക്കെതിരെയാണ് നടപടി. 137 ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 300ഓളം ജീവനക്കാരെയാണ് ദൂരസ്ഥലങ്ങളിലേക്ക് മാറ്റിയത്. എറണാകുളം, കൊട്ടാരക്കര, കരുനാഗപ്പിള്ളി ഉള്‍പ്പെടെയുള്ള ഡിപ്പോകളിലെ ജീവനക്കാരെ മലപ്പുറം, കാസര്‍കോട് തുടങ്ങിയിടങ്ങളിലേക്കാണ് സ്ഥലം മാറ്റിയത്. സര്‍ക്കാറിന്റേത് പ്രതികാര നടപടിയാണെന്ന് എഐടിയുസി നേതാക്കള്‍ ആരോപിച്ചു. മുന്‍കൂര്‍ നോട്ടീസ് നല്‍കിയതിനു ശേഷമാണ് സമരം നടത്തിയതെന്നും ജീവനക്കാര്‍ പറഞ്ഞു.