മമ്മൂട്ടിയെ നായകനാക്കി തമിഴിലും മലയാളത്തിലും ഒരുക്കുന്ന ആക്ഷന്‍ ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സ് പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. പ്രശസ്ത ഛായാഗ്രാഹകന്‍ ശ്യാംദത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മമ്മൂട്ടിയുടെ തന്നെ ഉടമസ്ഥതയിലുള്ള പ്ലേ ഹൗസാണ്. മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ആക്​ഷൻ ചിത്രത്തില്‍ ജയിംസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടിയുടെ കേന്ദ്ര കഥാപാത്രം എത്തുന്നത്.


വിഷ്ണു ഉണ്ണികൃഷ്ണന്‍, ലിജിമോള്‍ ജോസ്, സൗബിന്‍ ഷാഹിര്‍, ജോയ് മാത്യു, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ഒരേസമയം മലയാളത്തിലും തമിഴിലും പുറത്തിറങ്ങുന്ന സ്ട്രീറ്റ് ലൈറ്റ്‌സ് ഈ മാസം 26ന് തീയേറ്ററുകളില്‍ എത്തും.