X

മുത്തലാഖ്; വിവാഹം നിലനില്‍ക്കുമെങ്കില്‍ പിന്നെ ജയിലിലടക്കേണ്ട ആവശ്യമെന്തെന്ന് ഉവൈസി

ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധവും മുസ്ലിം സ്ത്രീകള്‍ക്കെതിരായ കൊടിയ അനീതിയുമാണെന്ന് എം.പിയും ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവുമായ അസദുദ്ദീന്‍ ഉവൈസി. പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറസ്റ്റും വിവാഹ ബന്ധത്തിന്റെ നിലനില്‍പും ഒരുമിച്ച് എങ്ങനെ നടക്കുമെന്നും ഉവൈസി ചോദിച്ചു. ‘മുത്തലാഖ് ചെയ്താലും വിവാഹബന്ധം കേടുപറ്റാതെ തന്നെ നിലനില്‍ക്കുമെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. വിവാഹബന്ധം നിലനില്‍ക്കുമെങ്കില്‍ പിന്നെ ജയിലിലടക്കേണ്ട ആവശ്യമെന്താണ്?’-ഉവൈസി ചോദിക്കുന്നു. മോദി എന്തു നിയമമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് മുത്തലാഖ് പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന ഒരാള്‍ക്ക് ഉണ്ടാവുക. അമുസ്ലിമായ ഒരാള്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ ഒരു വര്‍ഷത്തെ ശിക്ഷയും മുസ്ലിമായ ഒരാള്‍ക്ക് മൂന്നു വര്‍ഷത്തെ ശിക്ഷയും നല്‍കുന്നതിലെ അനീതിയും ഉവൈസി ചൂണ്ടിക്കാട്ടി.

web desk 1: