X

കൈക്കുഞ്ഞുമായി കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്ന സംഘം തിരുവനന്തപുരത്ത് പിടിയിൽ

കൈക്കുഞ്ഞുമായി കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്ന സംഘം തിരുവനന്തപുരം ചിറയിൻകീഴിൽ പിടിയിലായി.തമിഴ്നാട് സ്വദേശികളായ നാരായണൻ, ശാന്തി എന്നിവരെയാണ് പോലീസ് പിടികൂടിയത്.. തമിഴ്നാട് വടശ്ശേരി ബസ്റ്റാൻഡിൽ നിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞുമായി ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പോലീസ് ഇവരെ പിടികൂടിയത്. തുടർന്ന് കുട്ടിയെയും പ്രതികളെയും തമിഴ്നാട് പോലീസിന് കൈമാറി.തമിഴ്നാട് വടശ്ശേരി ബസ്റ്റാൻഡിൽ കിടന്ന് ഉറങ്ങുകയായിരുന്ന നാടോടി ദമ്പതികളുടെ നാലു മാസം പ്രായമായ കുഞ്ഞിനെയാണ് കഴിഞ്ഞ ഞായറാഴ്ച പ്രതികൾ തട്ടിയെടുത്തത്.

webdesk15: