X
    Categories: crime

രണ്ട് വര്‍ഷത്തിനിടെ ബി.ജെ.പി സര്‍ക്കാരിന്റെ ഭരണത്തില്‍ കാണാതായത് പത്ത് ലക്ഷത്തിലധികം സ്ത്രീകളെ

സ്ത്രീസുരക്ഷ വിളിച്ചോതുന്ന ബി.ജെ.പി ഭരിക്കുന്ന രാജ്യത്ത് 2 വര്‍ഷത്തിനിടെ 10 ലക്ഷത്തിലധികം സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതായതായി റിപ്പോര്‍ട്ട്. 2019 മുതല്‍ 2021 വരെയുള്ള കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ അടിസ്ഥാനത്തില്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് കണക്കുകള്‍ പുറത്തുവിട്ടത്. 2021ല്‍ മാത്രം രാജ്യത്ത് പതിനെട്ട് വയസിന് മുകളിലുള്ള 3,75,058 പെണ്‍കുട്ടികളെയാണ് കാണാതായത്. 10,61,648 പേരെയാണ് 2 വര്‍ഷത്തിനിടെ ആകെ കാണാതായതെന്നാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ സ്ത്രീകളെ കാണാതായത്.

മധ്യപ്രദേശില്‍ നിന്ന് 2019ല്‍ മാത്രം 52,119 പേരെ കാണാതായിട്ടുണ്ട്. 52357, 55704 എന്നിങ്ങനെയാണ് 2020, 2021 വര്‍ഷങ്ങളിലെ കണക്കുകളെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. മഹാരാഷ്ട്രയില്‍ 2019ല്‍ മാത്രം കാണാതായ സ്ത്രീകളുടെ എണ്ണം 63,167 ആണ്. 2020ല്‍ 58,735, 2021ല്‍ 56,498 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. 18വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ കാണാതായ കണക്കില്‍ പശ്ചിമ ബംഗാളാണ് മുന്നില്‍. 13,278 പേരാണ് പശ്ചിമബംഗാളില്‍ നിന്ന് 2021ല്‍ മാത്രം കാണാതായത്. ആകെ 90,113 പെണ്‍കുട്ടികളാണ് സംസ്ഥാനത്ത് നിന്ന് രണ്ട് വര്‍ഷത്തിനിടെ കാണാതായത്.

webdesk13: