X

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി രാജ്യസ്‌നേഹമില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യസ്‌നേഹം ഒട്ടുമില്ലാത്തവരാണ് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം. തന്റെ ഭരണത്തിനെതിരെ മാധ്യമങ്ങള്‍ നടത്തുന്ന വാര്‍ത്തകളെ വിമര്‍ശിച്ച് ട്വിറ്ററിലൂടെയായിരുന്ന പ്രസിഡന്റിന്റെ രൂക്ഷ വിമര്‍ശനം. എന്റെ ഭരണകൂടത്തെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകളില്‍ 90 ശതമാനവും നെഗറ്റീവാണെന്നും എന്നാല്‍ ഇതിലൂടെ അതിഗംഭീരമായ അനുകൂല ഫലങ്ങളാണ് ഞങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു.

അമേരിക്കന്‍ ഭരണകൂടത്തിന്റെ ആഭ്യന്തര ചര്‍ച്ചകള്‍ വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവനകള്‍ അപകപ്പെടുത്തുകയാണ് മാധ്യമങ്ങളെന്നും രാജ്യസ്‌നേഹമില്ലാത്തവരാണ് അവരെന്നും അദ്ദേഹം ട്വിറ്ററില്‍ കുറ്റപ്പെടുത്തി.

ന്യൂയോര്‍ക്ക് ടൈംസും വാഷിങ്ടണ്‍ പോസ്റ്റും വളരെ പോസീറ്റീവായ നേട്ടങ്ങളെക്കുറിച്ചുപോലും മോശം കഥകളല്ലാതെ മറ്റൊന്നും എഴുതുന്നില്ല. അവര്‍ ഒരിക്കലും മാറാന്‍ പോകുന്നില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വ്യാജ വാര്‍ത്തകളെന്നാണ് അമേരിക്കന്‍ മാധ്യമങ്ങളെ ട്രംപ് പൊതുവായി വിശേഷിപ്പിക്കാറുള്ളത്. പ്രസിഡന്റായതുമുതല്‍ അദ്ദേഹം മാധ്യമങ്ങളുമായി യുദ്ധത്തിലാണ്.

chandrika: