വാഷിംങ്ടണ്‍: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത വിജയത്തില്‍ പകച്ച് ഹിലരി ക്ലിന്റണ്‍. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപിനെ ഹിലരി അഭിനന്ദിച്ചു. ഫോണില്‍ വിളിച്ചാണ് ട്രംപിനെ ഹിലരി അഭിനന്ദിച്ചത്. തോല്‍വി അംഗീകരിക്കുന്നു. എന്നാല്‍ ഇന്ന് ജനങ്ങളെ കാണില്ലെന്നും ഹിലരി അറിയിച്ചു.

പ്രവചനങ്ങളെല്ലാം ഹിലരിക്ക് അനുകൂലമായിരുന്നു. ട്രംപിന്റെ അപ്രതീക്ഷിത വിജയത്തില്‍ ഹിലരി ക്യാമ്പ് ഞെട്ടലിലാണ്. ഇതുവരെ അവിടെ നിന്നും യാതൊരു തരത്തിലുളള പ്രതികരണങ്ങളും
വന്നിട്ടില്ല.ഫ്‌ളോറിഡ, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സില്‍,അാേവ, ഒഹായോ സ്‌റ്റേറ്റുകളാണ് ഹിലരിക്ക് നഷ്ടമായത്. എട്ടുവര്‍ഷം നീണ്ട ഡെമോക്രാറ്റിക് ഭരണത്തിനാണ് ഇതോടെ അവസാനം കുറിച്ചത്. അമേരിക്കയുടെ 45-ാമത്തെ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്.