അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഈ മാസം സൗദി അറേബ്യയും ഇസ്രാഈലും സന്ദര്‍ശിക്കും. പ്രസിഡണ്ടായ ശേഷമുള്ള ആദ്യ വിദേശ യാത്രയാണ് ട്രംപിന്. ഐ.സി.സിനെതിരായ യുദ്ധവും മേഖലയില്‍ ഇറാന്‍ വിരുദ്ധ ചേരി രൂപപ്പെടുത്തലും മദ്ധ്യേഷ്യന്‍ സമാധാനവുമായിരിക്കും സന്ദര്‍ശനത്തന്റെ ലക്ഷ്യമെന്ന് വൈറ്റ് ഹൗസ വ്യക്തമാക്കി.

റോമില്‍ പോപ്പ് ഫ്രാന്‍സിസിനേയും സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ലോകത്തെ പ്രധാന മതനേതാക്കന്മാരെ സന്ദര്‍ശിച്ച് പൊതു ശത്രുക്കള്‍ക്കെതിരില്‍ അണി നിരത്തലാണ് സന്ദര്‍ശന ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു.