X

തൃ​ശൂരിൽ ടി.ടി.ഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി

ടി ടി ഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. തൃശൂർ വെളപ്പായയിൽ ആണ് സംഭവം. പട്നാ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിലെ ടിടിഇ കെ വിനോദാണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കാരണം. പ്രതിയായ അഥിതി തൊഴിലാളി പാലക്കാട് നിന്നും പിടിയിലായി.

രാത്രി ഏഴോടെയാണ് സംഭവം. എറണാകുളം- പട്ന എക്സപ്രസിൽ നിന്നാണ് വിനോദിനെ തള്ളിയിട്ടത്. സ്‍ലീപ്പർ കോച്ചായ എസ് 11 ലായിരുന്നു ടിക്കറ്റില്ലാതെ രജനീകാന്ത് യാത്ര ചെയ്തത്. ഇത് ​ചോദ്യം ചെയ്ത വിനോദുമായി രജനീകാന്ത് വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. വാതിലിനടുത്ത് നിന്ന് സംസാരിക്കുന്നതിനിടയിൽ വിനോദിനെ രജനീകാന്ത് മർദ്ദിക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.

webdesk14: