കന്നട സീരിയല്‍ താരങ്ങളായ രചനയും(23) ജീവനും(25) കാറപകടത്തില്‍ മരിച്ചു. സുഹൃത്തുക്കളായ ഇരുവരും ക്ഷേത്ര ദര്‍ശനം നടത്തി തിരിച്ചു വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ബാംഗളൂരുവിലെ മഗഡിക്കടുത്തുവെച്ചായിരുന്നു അപകടം.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങി വന്നിരുന്ന സംഘത്തിന്റെ കാര്‍ മഗഡിക്കടുത്ത് വെച്ച് നിര്‍ത്തിയിട്ടിരുന്ന ട്രക്കിനുമുകളില്‍ ചെന്നിടിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം സീരിയലില്‍ അഭിനയിച്ചിരുന്ന മറ്റു സുഹൃത്തുക്കളുമുണ്ടായിരുന്നു. ജീവനായിരുന്നു കാറോടിച്ചിരുന്നത്. ഇന്നലെ മഹാനദി അഭിനേതാവ് കാര്‍ത്തികിന്റെ പിറന്നാളായിരുന്നു. രഞ്ജിത്ത്, എറിക്, ഹോണ്ണെഷ്, ഉത്തം എന്നിവര്‍ നിസാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം ഹിന്ദി സീരിയല്‍ താരങ്ങളായ ഗഗന്‍ കാംഗും അര്‍ജിത് ലവാനിയയും കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. നിര്‍ത്തിയിട്ടിരിക്കുന്ന ട്രക്കിനു മുകളില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം.