അമ്മയുടെ വാര്‍ത്താ അവതരണത്തിനിടെ കുഞ്ഞിന്റെ എന്‍ട്രി നവമാധ്യമങ്ങളില്‍ വൈറലാകുന്നു. എബിസി7 ന്റെ വാര്‍ത്താ അവതാരകയായ ലെസ്ലി ലോപ്പസ് കാലാവസ്ഥാ റിപ്പോര്‍ട്ട് പറയുന്നതിനിടെ മകന്‍ നോളനാണ് അമ്മയ്‌ക്കൊപ്പം സ്‌ക്രീനില്‍ എത്തിയത്.

ലെസ്ലി ലോപ്പസ് കാലാവസ്ഥാ റിപ്പോര്‍ട്ട് പറയുന്നതിനിടെ ആദ്യം ഒരനക്കം സംഭവിച്ചത് പോലെ വിഡിയോയില്‍ കാണാം. ഉടന്‍ തന്നെ അവതാരക പൊട്ടിച്ചിരിക്കുകയും, അത് തന്റെ മകനാണെന്ന് പറയുകയും ചെയ്യുന്നു.

ലെസ്ലിയുടെ കാലില്‍ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന കുഞ്ഞിനെ കൂടി സ്‌ക്രീനില്‍ കാണിക്കുന്നു. തുടര്‍ന്ന് ലെസ്ലി അവതരണം മുറിയാതെ തന്നെ മകനെ എടുത്ത് റിപ്പോര്‍ട്ടിംഗ് പൂര്‍ത്തിയാക്കുകയാണ്.എബിസി7 ലെ വാര്‍ത്താ അവതാരകയും എമ്മി പുരസ്‌കാര ജേതാവുമായ ബ്രാന്‍ഡി ഹിറ്റാണ് വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.