X

യുവതിയെ കാണാതായിട്ട് പന്ത്രണ്ട് വര്‍ഷം; സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന

12 വര്‍ഷം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഉണ്ടെന്ന ബന്ധുക്കളുടെ സംശയത്തെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തി. പാങ്ങോട് പഴവിള സ്വദേശി ഷാമിലയെ (42) കാണാതായ കേസിലാണ് പരിശോധന.

പക്ഷെ പരിശോധന തീര്‍ത്തും പരാജയമായിരുന്നു. പൊലീസിന് ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടു മക്കളെയും വക്കത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടില്‍ കൊണ്ടുവിട്ട ശേഷം മലപ്പുറത്ത് വീട്ടുജോലിക്ക് പോകുന്നതായി പറഞ്ഞാണ് ഷാമില പോയത്. പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഒരു വര്‍ഷം മുന്‍പ് ഷാമിലയുടെ മകള്‍ പാങ്ങോട് പൊലീസില്‍ പരാതി നല്‍കി.

webdesk14: