X

ട്വന്റി20 ലോകകപ്പ്; ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പില്‍

ജൂണില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍. ഗ്രൂപ്പ് എ യില്‍ ഇന്ത്യയ്ക്കും പാകിസ്താനുമൊപ്പം അയര്‍ലന്‍ഡ്, കാനഡ, അമേരിക്ക ടീമുകളുമുണ്ട്. ജൂണ്‍ ഒമ്പതിന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിന് ന്യൂയോര്‍ക്ക് വേദിയാകും. ജൂണ്‍ ഒന്നിന് ലോകകപ്പിന് തുടക്കമാകും. ആദ്യ മത്സരം കാനഡയും അമേരിക്കയും തമ്മിലാണ്.

ജൂണ്‍ അഞ്ചിനാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ന്യൂയോര്‍ക്കില്‍ നടക്കുന്ന പോരാട്ടത്തില്‍ അയര്‍ലന്‍ഡ് എതിരാളികളാകും. ജൂണ്‍ 12ന് ന്യൂയോര്‍ക്കില്‍ വെച്ച് ഇന്ത്യ അമേരിക്കയെ നേരിടും. ജൂണ്‍ 15ന് കാനഡയ്‌ക്കെതിരായ മത്സരത്തിന് ഫ്‌ലോറിഡ വേദിയാകും.ഗ്രൂപ്പ് ബിയിലാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്റെ സ്ഥാനം.

ഓസ്‌ട്രേലിയ, സ്‌കോട്‌ലാന്‍ഡ്, നമീബിയ, ഒമാന്‍ എന്നീ ടീമുകളും ഗ്രൂപ്പ് ബിയില്‍ ഒപ്പമുണ്ട്. ഗ്രൂപ്പ് സിയില്‍ ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസിനെയും അഫ്ഗാനിസ്ഥാനെയും പാപ്പുവ ന്യൂ ഗുനിയയെയും ഉഗാണ്ടയെയും നേരിടും. ഡി ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതര്‍ലാന്‍ഡ്‌സ്, നേപ്പാള്‍ എന്നീ ടീമുകളുണ്ട്.

നാല് ?ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടും. ജൂണ്‍ 19 മുതല്‍ 24 വരെയാണ് സൂപ്പര്‍ എട്ട് നടക്കുക. 4 ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പിലാണ് സൂപ്പര്‍ എട്ട് പുരോഗമിക്കുക. വീണ്ടും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ സെമിയിലേക്ക് നീങ്ങും. ജൂണ്‍ 26, 27 തിയതികളില്‍ സെമി ഫൈനല്‍ നടക്കും. ജൂണ്‍ 29നാണ് ഫൈനല്‍ നടക്കുക.

 

webdesk14: