Connect with us

kerala

ചാലക്കുടിയില്‍ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ട് മരണം

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം

Published

on

തൃശൂര്‍ ചാലക്കുടിയില്‍ നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കുറ്റിക്കാട് സ്വദേശികളായ രാഹുല്‍ മോഹന്‍ (24), സനന്‍ സോജന്‍(19) എന്നിവരാണ് മരിച്ചത്. ചാലക്കുടി ഭാഗത്ത് നിന്ന് അതിരപ്പള്ളി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. അമിതിവേഗതയാണ് അപകടത്തിന് കാരണമെന്ന് പറയുന്നത്. യുവാക്കളെ ഉടന്‍ തന്നെ നാട്ടുകാര്‍ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

kerala

സിപിഎം വര്‍ഗീയ പ്രചാരണം; വടകരയില്‍ ഇന്ന് യുഡിഎഫ്-ആര്‍എംപി ജനകീയ ക്യാമ്പയിന്‍

കോട്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

Published

on

വടകര:വടകരയില്‍ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരെ യുഡിഎഫ്- ആര്‍എംപി ജനകീയ ക്യാമ്പയിന്‍ ഇന്ന്. കോട്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. വര്‍ഗീയതയ്ക്കെതി രെ നാട് ഒരുമിക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യുഡിഎഫ് പരിപാടി സംഘടിപ്പിക്കുന്നത്. യുഡിഎഫിനൊപ്പം ആര്‍എംപിയും പരിപാടിയുടെ ഭാഗമാകും.

തിരഞ്ഞടുപ്പില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിനൊപ്പം വര്‍ഗീയ പ്രചാരത്തിന് നേത്യത്വം നല്‍കിയത് സിപിഎമ്മാണെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് യുഡിഎഫ്.

വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എസ്പി ഓഫീസ് മാര്‍ച്ചും നടത്തിയിരുന്നു.

Continue Reading

kerala

ചന്ദ്രിക എജ്യു എക്‌സൽ സീസൺ 3 ലോഗോ പ്രകാശനം ചെയ്തു

ചന്ദ്രികയും ഐ.ഇ.എഫ് ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Published

on

മലപ്പുറം: ചന്ദ്രിക എജു എക്സല്‍- വിദ്യാഭ്യാസ പ്രദര്‍ശനവും ഹയര്‍സെക്കന്ററി, എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്കുള്ള കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമും മെയ് 14ന് കോഴിക്കോട് ആരംഭിക്കും. തുടര്‍ന്ന് മഞ്ചേരി, തിരൂര്‍, പട്ടാമ്പി, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളിലും പരിപാടി നടക്കും. ചന്ദ്രികയും ഐ.ഇ.എഫ് ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളില്‍ വിജയം നേടിയ 50 ലേറെ പ്രഗത്ഭര്‍ വിദ്യാര്‍ഥികള്‍ക്ക് ജീവിത വിജയത്തിന് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കും.

അമ്പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഉപരിപഠനത്തിന് അന്തര്‍ദേശീയ-ദേശീയതലത്തില്‍ മി കച്ച സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനുള്ള വഴികളും സ്‌കോളര്‍ഷിപ്പുകളെ കുറിച്ചും വിശദമായ വിവരങ്ങള്‍ പരിപാടി യില്‍ വിദ്യാര്‍ഥികളുമായി പങ്കുവെക്കും.

പരിപാടിയുടെ ലോഗോ ചന്ദ്രിക മാനേജിങ് ഡയ റക്ടര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എലന്‍സ്ലേണിങ്‌സ് ഡയറക്ടര്‍ അരുണ്‍ കുമാറിന് കൈമാറി പ്രകാശനം ചെയ്തു.പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. ഐ.ഇ.എഫ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജിതിന്‍രാജ് തട്ടാ രക്കല്‍, ഉമ്മര്‍ പാണ്ടികശാല, ചന്ദ്രിക എഡി റ്റര്‍ കമാല്‍ വരദൂര്‍, നജീബ് ആലുക്കല്‍, കെ. എം. സല്‍മാന്‍ പങ്കെടുത്തു.

 

Continue Reading

kerala

മേയർ വിവാദം: മെമ്മറി കാർഡ് കണ്ടെത്താനാകാതെ പോലീസ്; കെഎസ്ആർടിസി ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്യും

കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ സുബിന്‍, സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവ്, ഡ്രൈവര്‍ യദു എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളില്‍ വൈരുധ്യം ഉള്ളതിനാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യും.

Published

on

മേയര്‍ വിവാദത്തില്‍ കെഎസ്ആര്‍ടിസി ബസിലെ സിസി ടിവി മെമ്മറി കാര്‍ഡ് കണ്ടെത്താനാകാതെ പൊലീസ്. കെഎസ്ആര്‍ടിസി ജീവനക്കാരെ മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും കാര്യമായ തുമ്പൊന്നും പൊലീസിന് ലഭിച്ചില്ല. കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ സുബിന്‍, സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവ്, ഡ്രൈവര്‍ യദു എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളില്‍ വൈരുധ്യം ഉള്ളതിനാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യും. മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യല്‍.

കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ യദുവിനെയും കണ്ടക്ടര്‍ സുബിനെയും സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. മൊഴികളിലെ വൈരുധ്യം പരിശോധിക്കാനാണ് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുക. സാഫല്യം കോപ്ലക്സിന് മുന്നില്‍ വെച്ചാണ് മേയറും സംഘവും ബസ് തടയുകയും ഡ്രൈവറുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തത്. തുടര്‍ന്ന് പൊലീസെത്തി ഡ്രൈവറെ കസ്റ്റഡിയില്‍ കൊണ്ടു പോവുകയായിരുന്നു. ഇതോടെ കണ്ടക്ടര്‍ക്കായി ബസിന്റെ ഉത്തരവാദിത്വം. മെമ്മറി കാര്‍ഡ് വാങ്ങി സൂക്ഷിക്കേണ്ട ഉത്തരവാദിത്വം സ്റ്റേഷന്‍ മാസ്റ്റര്‍ക്കുമുണ്ടായിരുന്നു.

കണ്ടക്ടര്‍ സുബിന്‍ തര്‍ക്കത്തിന് ശേഷം ബസിലെ സിസിടിവി ക്യാമറ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. സംഭവം നടന്ന ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവാണെന്നും അതിനാലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്നും പൊലീസ് പറയുന്നു. മെമ്മറി കാര്‍ഡ് നഷ്ടമായതില്‍ തനിക്ക് അറിവില്ലെന്ന് ഡ്രൈവര്‍ യദു പൊലീസിനോട് വ്യക്തമാക്കി.

അതേസമയം ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ ബസ് തടഞ്ഞ മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവ് ഉള്‍പ്പെടെ അഞ്ചുപേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. പരാതി നല്‍കിയിട്ടും കേസെടുക്കാത്ത സാഹചര്യത്തില്‍ ഡ്രൈവര്‍ യദു കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

അതിനിടെ സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവിനെ രാവിലെ മുന്നറിയിപ്പില്ലാതെ വീട്ടില്‍ വന്ന പത്തോളം പൊലീസുകാര്‍ പിടിച്ചുകൊണ്ടുപോയെന്ന് ആരോപിച്ച് ഭാര്യ ബിന്ദു രംഗത്ത് വന്നിരുന്നു. ലാല്‍ സജീവ് ഹൃദ്രോഗി ആണെന്നും ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായ വ്യക്തിയാണെന്നും വേറെയും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഭാര്യ പറഞ്ഞു.

 

Continue Reading

Trending