തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മനു, ജോണ്‍സണ്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ വിഴിഞ്ഞം ഹാര്‍ബറില്‍ എത്തിച്ചു. നാലുപേരെയാണ് കടലില്‍ കാണാതായത്.

കാണാതായ മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പുല്ലുവിള കൊച്ചുപള്ളി സ്വദേശികളായ മനു, സന്തോഷ്, സാബു, ജോണ്‍സണ്‍ എന്നിവരെ ഇന്നലെ വൈകിട്ടാണ് കടലില്‍ കാണാതായത്.

പത്ത് അംഗ സുഹൃത്ത് സംഘത്തിലെ ഒരാള്‍ കടലിലേക്ക് വീണതിനെ തുടര്‍ന്ന് രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു ഇവര്‍. കടലിലേക്ക് ആദ്യം വീണയാളും രണ്ടുപേരും പരിക്കുകളോടെ രക്ഷപ്പെട്ടു. നാലുപേരെ കാണാതാവുകയായിരുന്നു.