X

ബീഹാറില്‍ രണ്ട് കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് മോഷ്ടിച്ചു

ബീഹാറിലെ രണ്ട് കിലോമീറ്ററോളം റെയില്‍വേ ട്രാക്കുകള്‍ മോഷണം പോയി. സമസ്തിപൂര്‍ ജില്ലയിലാണ് സംഭവം. രണ്ട് കിലോമീറ്ററോളം വരുന്ന റെയില്‍വേ ട്രാക്ക് മോഷ്ടിച്ചത് ആരെന്ന് ഇതുവരെ കണ്ടെത്താനായില്ല.

ലോഹത്ത് പഞ്ചസാര മില്ലും പാണ്ഡൗള്‍ റെയില്‍വേ സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ ട്രാക്കാണ് മോഷണം പോയത്. പഞ്ചസാര മില്ല് പൂട്ടിപ്പോയതിനാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ റൂട്ട് ഉപയോഗമില്ലാതെ കിടക്കുകയായിരുന്നു.

അതേസമയം ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മോഷണം നടത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ആര്‍പിഎഫ്, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ആളനക്കമില്ലത്ത പ്രദേശമായതിനാല്‍ മോഷ്ടാക്കള്‍ ട്രാക്ക് മോഷ്ടിച്ച് സ്‌ക്രാപ്പ് ഡീലര്‍മാര്‍ക്ക് വിറ്റതായാണ് കരുതുന്നത്. ബീഹാറില്‍ റെയില്‍വേ സ്‌കാര്‍പ്പുകള്‍ മോഷണം പോകുന്നത് സ്ഥിരം സംഭവമാണെങ്കിലും 2 കിലോമീറ്റര്‍ ട്രാക്ക് മോഷ്ടിക്കുന്നത് ഇതാദ്യമാണ്.

webdesk13: