X

കോട്ടയത്ത് രണ്ട് നഴ്‌സിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കോട്ടയം: കോട്ടയത്ത് രണ്ടു ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കോട്ടയം പാദുവയില്‍ വൈകീട്ടായിരുന്നു സംഭവം. കരുനാഗപ്പള്ളി സ്വദേശി അജ്മല്‍(21), വര്‍ക്കല സ്വദേശി വജന്‍(21) എന്നിവരാണ് മരിച്ചത്. സഹപാഠിയുടെ വീട്ടില്‍ എത്തിയതായിരുന്നു ഇവര്‍. സഹപാഠിയെ കണ്ട് തിരിച്ചുപോകുന്നതിനിടെ മീനച്ചിലാറിന്റെ കൈവഴിയായ പന്നകം തോട്ടില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. ഒഴുക്ക് കൂടുതലായിരുന്നത് അറിഞ്ഞിരുന്നില്ല. ഒഴുക്കില്‍ പെട്ടാണ് ഇരുവരും മരണപ്പെട്ടത്. കൊല്ലം ട്രാവന്‍കൂര്‍ നഴ്‌സിങ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ് ഇരുവരും.

നാല് പേരായിരുന്നു കുളത്തിലിറങ്ങിയത്. ഒരാള്‍ അപകടത്തില്‍ പെട്ടെങ്കിലും രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് വിദ്യാര്‍ഥികളെ പുറത്തേയ്ക്ക് എടുത്തെങ്കിലും ഇരുവര്‍ക്കും ജീവന്‍ ഉണ്ടായിരുന്നു.

web desk 3: