kerala

കോട്ടയത്ത് കിണര്‍ വ്യത്തിയാക്കാനിറങ്ങിയ രണ്ടു പേര്‍ ശ്വാസം മുട്ടി മരിച്ചു

By webdesk18

March 09, 2025

കോട്ടയം എരുമേലി ചുങ്കത്ത് കിണര്‍ വ്യത്തിയാക്കാനിറങ്ങിയ രണ്ടു പേര്‍ ശ്വാസം മുട്ടി മരിച്ചു. മുക്കട സ്വദേശി അനീഷ്, രാജാപടിയിലെ ഓട്ടോ ഡ്രൈവര്‍ വാഴക്കാല സ്വദേശി ബിജു (48) എന്നിവരാണ് മരിച്ചത്.

ഉച്ചക്ക് ഒന്നരയോടെ കൂടിയാണ് 35 അടി ആഴമുള്ള കിണര്‍ വൃത്തിയാക്കാനായി അനീഷ് ഇറങ്ങുന്നത്. ആഴത്തിലേക്ക് എത്തിയപ്പോള്‍ അനീഷിന് ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായി. തുടര്‍ന്ന് അനീഷിനെ രക്ഷിക്കാന്‍ ബിജു ഇറങ്ങുകയായിരുന്നു. എന്നാല്‍ ഇരുവരും ശ്വാസം കിട്ടാതെ മരണപ്പെടുകയായിരുന്നു.ഫയര്‍ ഫോഴ്‌സ് എത്തി രണ്ടുപേരും പുറത്തെടുത്തു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ എരുമേലി ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്‌റ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.