ബ്രസല്‍സ്: ബെല്‍ജിയം നഗരമായ ലീഗെയില്‍ രണ്ട് പൊലീസുകാരും ഒരു കാല്‍നട യാത്രക്കാരനും വെടിയേറ്റ് മരിച്ചു. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന്റെ കാരണത്തെക്കുറിച്ച് സൂചനയില്ല. പ്രാദേശിക സമയം രാവിലെയായിരുന്നു ആക്രമണം.

വെടിവെപ്പിനെ തുടര്‍ന്ന് ആളുകള്‍ ചിതറി ഓടുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബെല്‍ജിയത്തിന്റെ വാണിജ്യ കേന്ദ്രമാണ് ലീഗെ, 2016ല്‍ 32 പേര്‍ കൊല്ലപ്പെട്ട തീവ്രവാദി ആക്രമണത്തിനുശേഷം ബെല്‍ജിയം അതീവ ജാഗ്രതയിലാണ്. 2015ലെ പാരിസ് ആക്രമണത്തിലും ബ്രസല്‍സ് ആസ്ഥാനമായുള്ള സംഘമാണ് പ്രവത്തിച്ചിരുന്നത്.