വീട്ടുമുറ്റത്തിന് ഓടിക്കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു. കോട്ടയം മരങ്ങാട്ടുപ്പിള്ളിയില്‍ മണ്ണാറമറ്റത്തില്‍ ജോമിച്ചന്റെ മകന്‍ ജുവലാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

മാതാവ് മഞ്ജു വീട്ടുമുറ്റത്ത് പാത്രം കഴുകി കൊണ്ടിരിക്കവെ ഓടിക്കളിക്കുകയായിരുന്ന കുട്ടി ചുറ്റുമതിലില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു. കുടക്കച്ചിറ സെന്റ് ജോസഫ് സ്‌കൂള്‍ അധ്യാപകനായ ജോമിച്ചന്‍ അടുത്ത നാളിലാണ് തറവാടിനു സമീപത്ത് പുതിയ വീടുവെച്ച് മാറിയത്. ശബ്ദം കേട്ട് ഓടിയെത്തിയ മാതാവ് മുങ്ങിത്താണിരുന്നു.

മഞ്ജുവിന്റെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ സമീപവാസികള്‍ കുട്ടിയെ രക്ഷപ്പെടുത്തി ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.