X
    Categories: gulfNews

യുഎഇയില്‍ നിന്നുള്ള ആദ്യ ചരക്ക് കപ്പല്‍ ഇസ്രയേലിലെത്തി; ചരിത്ര നിമിഷമെന്ന് നെതന്യാഹു

ഹൈഫ: യുഎഇയില്‍ നിന്നുള്ള ആദ്യ ചരക്ക് കപ്പല്‍ ഇസ്രയേലിലെ ഹൈഫ തുറമുഖത്തെത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചരിത്ര നിമിഷമെന്നാണ് സംഭവത്തെ വിശേഷിപ്പിച്ചത്. ദുബായിലെ ജെബല്‍ അലി തുറമുഖത്ത് നിന്നാണ് ചരക്ക് കപ്പല്‍ പുറപ്പെട്ടത്. ഇലക്ടോണിക് ഉല്‍പ്പന്നങ്ങളും ശുചീകരണ ഉപകരണങ്ങളുമാണ് കപ്പലിലുള്ളത്.

യുഎഇയുമായുള്ള സമാധാന കരാര്‍ തിങ്കളാഴ്ച ഇസ്രായേലിന്റെ മന്ത്രിസഭ ഔദ്യോഗികമായി അംഗീകരിച്ചു.സെപ്തംബര്‍ 15 നായിരുന്നു കരാര്‍ ഒപ്പുവെച്ചത്.
. ഇസ്രയേലും യുഎഇയും തമ്മിലുള്ള ചരിത്രപരമായ സമാധാന കരാറുകള്‍ക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി ട്വീറ്റ് ചെയ്തിരുന്നു.

ഇസ്രയേല്‍ ദേശീയ വിമാനക്കമ്പനി കഴിഞ്ഞ മാസം ടെല്‍ അവീവില്‍ നിന്ന് ദുബായിലേക്ക് ചരക്ക് വിമാനം കയറ്റിയതോടെ രാജ്യങ്ങള്‍ക്കിടയിലെ ചരക്ക് ഗതാഗതം ആരംഭിച്ചിരുന്നു.അതോടൊപ്പം ഇസ്രായേലിന്റെ രണ്ട് പ്രധാന തുറമുഖങ്ങളിലൊന്നായ ഹൈഫ തുറമുഖം സ്വകാര്യവത്കരിക്കുന്നതിന് ലേലം വിളിക്കാന്‍ ഒരു ഇസ്രായേലി ഗ്രൂപ്പുമായി പങ്കാളിയാകുമെന്ന് ദുബായിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡിപി വേള്‍ഡ് കഴിഞ്ഞ മാസം അറിയിച്ചു.

web desk 3: