X
    Categories: gulfNews

യുഎഇയുടെ ചൊവ്വാ ദൗത്യം വിജയം

ദുബൈ: യുഎഇയുടെ ചൊവ്വ ദൗത്യം വിജയകരം. യുഎഇ വിക്ഷേപിച്ച ഹോപ് പ്രോബ് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് യുഎഇ. ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വ ദൗത്യം വിജയിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമായും യുഎഇ മാറി. ഇനിയുള്ള 687 ദിവസവും യുഎഇയുടെ പേടകം ചൊവ്വയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും.

അമേരിക്ക, സോവിയറ്റ് യുണിയന്‍, യുറോപ്യന്‍ യൂണിയന്‍, ഇന്ത്യ തുടങ്ങിയവരാണ് ഇതിന് മുമ്പ് ചൊവ്വ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഒരാഴ്ചക്കുള്ളില്‍ ചൊവ്വയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഹോപ് അയച്ചുതുടങ്ങും.

എ​മി​റേ​റ്റ്​​സ്​ മാ​ർ​സ്​ സ്​​പെ​ക്​​ട്രോ മീ​റ്റ​ർ, ഇ​മേ​ജ​ർ, ഇ​ൻ​ഫ്രാ​റെ​ഡ്​ സ്​​പെ​ക്​​ട്രോ മീ​റ്റ​ർ എ​ന്നീ മൂ​ന്ന്​ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ്​ പ​ര്യ​വേ​ക്ഷ​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 20നാ​ണ്​ ജ​പ്പാ​നി​ലെ താ​നെ​ഗാ​ഷി​മ ഐ​ല​ൻ​ഡി​ൽ നി​ന്ന്​ ഹോ​പ്​ കു​തി​ച്ച​ത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: