X

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ആഗസ്റ്റ് 7 വരെ വിമാന സര്‍വീസില്ലെന്ന് എമിറേറ്റ്‌സ്

ദുബൈ: ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് ആഗസ്റ്റ് ഏഴ് വരെ വിമാന സര്‍വീസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റ് വഴിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ജൂലൈ 31 വരെ സര്‍വീസ് ഉണ്ടാവില്ലെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതോടെ, പ്രവാസികളുടെ യുഎഇ യാത്ര ഇനിയും വൈകുമെന്നുറപ്പായി.

ആഗസ്റ്റ് മൂന്നുവരെ സര്‍വീസ് ഉണ്ടാവില്ലെന്ന് നേരത്തെ ഇത്തിഹാദ് എയര്‍ലൈന്‍ അറിയിച്ചിരുന്നു. ഏപ്രില്‍ 24 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ പതിനായിരക്കണക്കിന് മലയാളികളടക്കമുള്ളവരാണ് ഇന്ത്യയില്‍ കുടുങ്ങിയത്. ഇന്ത്യയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും അതിനനസുരിച്ചായിരിക്കും വിലക്ക് നീക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കുന്നതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഗോള്‍ഡന്‍ വിസ, സില്‍വര്‍ വിസ, ഇന്‍വസ്റ്റര്‍ വിസ തുടങ്ങിയവ ഉള്ളവര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും യു.എ.ഇയിലേക്ക് വരുന്നതിന് തടസമില്ല.

 

web desk 3: