തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നാലിടങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മുന്നേറ്റം തുടരുന്നു. മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്‍ 830 വോട്ടുകള്‍ക്ക് മുന്നിലാണ്. കോന്നിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.മോഹന്‍രാജ് 189 വോട്ടുകള്‍ക്കും അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ 302 വോട്ടുകള്‍ക്കും എറണാകുളത്ത് ടി.ജെ വിനോദ് 710 വോട്ടുകള്‍ക്കും മുന്നിട്ടു നില്‍ക്കുന്നു. വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് ആണ് ലീഡ് ചെയ്യുന്നത്.