X

യുവേഫ ചാമ്പ്യന്‍സ് ലീഗ്; പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി, ബാഴ്‌സക്ക് നാപ്പോളിയും, ഇന്ററിന് അത്‌ലറ്റിക്കോയും

2023-24 സീസണിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി. ബാഴ്സലോണ ഇറ്റലിയിലെ വമ്പന്‍മാരായ നാപ്പോളിയെ നേരിടും. പി.എസ്.ജി. റിയല്‍ സോസിയഡഡുമായും ഇന്റര്‍മിലാന്‍ അത്ലറ്റിക്കോ മാഡ്രിഡുമായും ഏറ്റുമുട്ടും. കോപ്പന്‍ ഹേഗനാണ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ എതിരാളി. റിയല്‍ മഡ്രിഡ് ലെയ്പ്സിഗിനെയും നേരിടും.

രണ്ട് പാദങ്ങളായിട്ടാണ് പ്രീക്വാര്‍ട്ടണ്‍ മത്സരങ്ങള്‍ നടക്കുക. ആദ്യ പാദം ഫെബ്രുവരി 13,14,20,21 തീയതികളിലും രണ്ടാം പാദം മാര്‍ച്ച് 5,6,12,13 തീയതികളിലും നടക്കും. സ്വിറ്റ്സര്‍ലന്‍ഡിലെ നിയോണിലാണ് റൗണ്ട് ഓഫ് 16 നറുക്കെടുപ്പ് നടന്നത്.

റൗണ്ട് ഓഫ് 16 ലൈനപ്പ്

ബാഴ്സലോണ – നാപ്പോളി
പി.എസ്.ജി. – റിയല്‍ സോസിയഡഡ്
ഇന്റര്‍മിലാന്‍ – അത്ലറ്റിക്കോ മാഡ്രിഡ്
പി.എസ്.വി. എയ്ന്തോവന്‍ – ബൊറൂസിയ ഡോര്‍ട്ട്മുണ്ട്
ലാസിയോ – ബയേണ്‍ മ്യൂണിക്ക്
കോപന്‍ഹേഗന്‍ – മാഞ്ചെസ്റ്റര്‍ സിറ്റി
റിയല്‍ മഡ്രിഡ് – ലെയ്പ്സിഗ്

 

webdesk13: