X

ബ്രൂവറി അനുവദിച്ചതില്‍ സുതാര്യതയില്ല: ഉമ്മന്‍ചാണ്ടി

കോട്ടയം: സംസ്ഥാനത്ത് ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയതില്‍ സുതാര്യതയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

ബ്രൂവറികള്‍ക്ക് എന്ത് നടപടിക്രമം പാലിച്ചാണ് സര്‍ക്കാര്‍ അനുമതി കൊടുത്തതെന്ന് ജനങ്ങളോട് പറയണം. നല്ലകാര്യം ആണെങ്കില്‍ എന്തുകൊണ്ട് എല്ലാവരെയും അറിയിച്ചില്ല. സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ ബാറുടമകള്‍ക്ക് വേണ്ടിയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

chandrika: