X
    Categories: gulfNews

ഉംറ തീര്‍ത്ഥാടനം മൂന്നാംഘട്ടത്തിന് തുടക്കം; വിദേശ തീര്‍ത്ഥാടകര്‍ക്കും അനുമതി

ജിദ്ദ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പുനരാരംഭിച്ച ഉംറ തീര്‍ത്ഥാടനത്തിന്റെ മൂന്നാംഘട്ടത്തിന് ഇന്ന് രാവിലെ തുടക്കമായി. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് കൂടി ഈ ഘട്ടത്തില്‍ അനുമതിയുണ്ട്. ഇത് മൂലം മൊത്തം തീര്‍ത്ഥാടകരുടെ പ്രതിദിന എണ്ണം വര്‍ധിക്കും.

ഇന്തോനേഷ്യയില്‍ നിന്നാണ് ആദ്യത്തെ വിദേശ തീര്‍ത്ഥാടകര്‍ എത്തുന്നത്. 30 ദിവസം വരെ സൗദിയില്‍ കഴിയുന്നതിനുള്ള വിസയാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ സൗദിയില്‍ 10 ദിവസം മാത്രമാണ് താമസിക്കാനുള്ള അനുമതിയുള്ളത്.

പ്രതിദിനം ഇരുപതിനായിരം തീര്‍ത്ഥാടകര്‍ക്കാണ് മൂന്നാംഘട്ടത്തില്‍ അനുമതിയുള്ളത്. ഇവരില്‍ പതിനായിരം പേര്‍ വിദേശികളായിരിക്കും. ഇന്ന് മുതല്‍ ദിവസേന ഇരുപതിനായിരം തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാനും അറുപതിനായിരം പേര്‍ക്ക് വിശുദ്ധ ഹറമില്‍ നിസ്‌കാരങ്ങളില്‍ പങ്കെടുക്കാനും 19500 പേര്‍ക്ക് മസ്ജിദുന്നബവി സന്ദര്‍ശനത്തിനും റൗദ ശരീഫില്‍ നിസ്‌കാരത്തിനും അനുമതി ലഭിക്കും. ഓരോ മൂന്ന് മണിക്കൂറിലും 3300 പേരടങ്ങിയ സംഘമായാണ് മതാഫിലേക്ക് പ്രവേശനം. ഇവരില്‍ 1,666 പേര്‍ വിദേശത്തുനിന്നുള്ളവരായിരിക്കും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: