Connect with us

gulf

ഉംറ പെര്‍മിറ്റ് ഇന്നുകൂടി മാത്രം; ജൂണ്‍ 18ന് മുമ്പായി ഉംറ വിസക്കാര്‍ മടങ്ങണം

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ്: ഹജ്ജ് കര്‍മ്മത്തിന് മുമ്പായി ഉംറ നിര്‍വഹിക്കാനുള്ള അനുമതി ലഭിക്കുന്ന അവസാന ദിവസം ഇന്ന്. ഉംറ പെര്‍മിറ്റ് ഇന്ന് കൂടി മാത്രമേ ലഭിക്കുകയുള്ളൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ലഭിക്കുന്ന അനുമതി നാളെ മുതല്‍ ലഭ്യമാകില്ല.ഇനി ഹജ്ജിന് ശേഷം മാത്രമേ ഉംറക്ക് അനുമതി ലഭിക്കുകയുള്ളൂ.

നാട്ടില്‍ നിന്ന് ഉംറ വിസയടിച്ചവര്‍ക്ക് സഊദിയില്‍ പ്രവേശിക്കാനുള്ള അവസാന തിയതിയും ഇന്നാണ്. ഉംറ വിസയില്‍ സഊദിയിലുള്ളവര്‍ ജൂണ്‍ 18ന് മുമ്പായി സഊദിയില്‍ നിന്ന് മടങ്ങണം. ഉംറ വിസയിലെത്തി മടങ്ങാത്തവര്‍ക്ക് കനത്ത പിഴയും മറ്റു ശിക്ഷ നടപടികളുമാണ് നേരിടേണ്ടി വരിക. ഹജ്ജ് തീര്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി ദുല്‍ഖഅദ് 15 ന് ഉംറ തീര്‍ത്ഥാടകരുടെ വരവ് നിയന്ത്രിക്കുകയും ദുല്‍ഖഅദ് മുപ്പതിനകം ഉംറ വിസയിലെത്തിയവര്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകണമെന്നുമാണ് ഹജ്ജ് മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി 

കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

Published

on

അബുദാബി: എട്ടാമത് ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം (ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍) പങ്കാളികളായി. കാല്‍നടക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിലും എമിറേറ്റിലുടനീളം ഉത്തരവാദിത്തമുള്ള മൈക്രോമൊബിലിറ്റി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് അബുദാബി ഗതാഗത വിഭാഗം പങ്കാളികളായത്.
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി. വിദ്യാര്‍ത്ഥികളുടെ ദൈനംദിന യാത്രയില്‍ സുരക്ഷിതമായ പെരുമാറ്റരീതികള്‍ സ്വീകരിക്കാന്‍ സഹായിക്കുന്നതിന് സഹായകരമായ ബോധവല്‍ക്കരണങ്ങള്‍ സ്‌കൂളുകളിലും നടത്തുകയുണ്ടായി.
യാത്ര ചെയ്യുമ്പോഴും നിയുക്ത ക്രോസിംഗുകള്‍ ഉപയോഗിക്കുമ്പോഴും ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് തൊഴിലാളി താമസ മേഖലകളില്‍ കൂടുതല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.
ഗതാഗത സംബന്ധമായ ജോലികള്‍ ചെയ്യുമ്പോള്‍ സുരക്ഷിതമായ രീതി സ്വീകരിക്കണമെന്നും സംരക്ഷണ ഉപകരണങ്ങളും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും തൊഴിലാളികളെ ഉണര്‍ത്തി.
ദൈനംദിന ഗതാഗത രീതികളില്‍ സുരക്ഷ ഉറപ്പാക്കാനുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അബുദാബി മൊബിലിറ്റി പ്ലാനിംഗ് ആന്റ് സ്ട്രാറ്റജിക് അഫയേഴ്സ് സെക്ടര്‍ ആക്ടിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എഞ്ചിനീയര്‍ അബ്ദുള്ള ഹമദ് അല്‍ എരിയാനി വ്യക്തമാക്കി.
Continue Reading

gulf

ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍

യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

Published

on

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.

പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.

Continue Reading

gulf

ആലപ്പുഴ സ്വദേശി ജുബൈലിൽ മരണപെട്ടു

. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

Published

on

ജുബൈൽ : ഉംറ നിർവഹിച്ചു തിരികെ എത്തിയ മലയാളി മരണപെട്ടു. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൽ സലാം (65 വയസ്സ്) ആണ് മരണപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമാണ്.

ഉംറ വിസയിൽ ജുബൈലിൽ എത്തിയശേഷം മകളോടെപ്പം ഉംറ നിർവഹിച്ച്‌, വെള്ളിയാഴ്ച്ച കാലത്ത് തിരികെ എത്തിയ ശേഷം
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളുമായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ, ഐ സി എഫ് ജുബൈൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്, പൊതു പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നവർ രംഗത്തുണ്ട്

Continue Reading

Trending