X

യൂണിവേഴ്‌സിറ്റി കോളജ് തെരഞ്ഞെടുപ്പ്; എസ്.എഫ്.ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കെ.എസ്.യു


തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന കെ.എസ്.യുക്കാരെ എസ്.എഫ്.ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി. ഇക്കാര്യം ഉന്നയിച്ച് കെ.എസ്.യു യൂണിറ്റ് കമ്മിറ്റി നാളെ ഡി.ജി.പിക്ക് പരാതി നല്‍കും.

കത്തിക്കുത്ത് കേസിന് ശേഷം യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട് എസ്.എഫ്.ഐ രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയിലെ അംഗങ്ങള്‍ ഭീഷണിപ്പെടുത്തുന്നുവെന്നാണ് കെ.എസ്.യു ഭാരവാഹികളുടെ പരാതി. നേരത്തെ കെമിസ്ട്രി, ഇസ്ലാമിക് ഹിസ്റ്ററി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ ഇടപെടാനെത്തിയ കെ.എസ്.യു നേതാക്കളെ എസ്.എഫ്.ഐ അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങള്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

കെ.എസ്.യുവില്‍ ചേരാന്‍ താല്‍പര്യപ്പെടുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നുവെന്നും ആരോപണമുണ്ട്. അടുത്തമാസം അവസാനമാണ് യൂണിവേഴ്‌സിറ്റി കോളജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ്.

web desk 1: